കൊട്ടാരക്കര : കോവിഡ് പരിശോധന കഴിഞ്ഞ് നാൽപ്പത്തിയഞ്ചാം ദിവസം വീട്ടമ്മയുടെ ഫലം എത്തി, പോസിറ്റീവ്. കൊട്ടാരക്കര വിലങ്ങറയിലാണ് സംഭവം. പരിഭ്രാന്തിയിലായ കുടുംബം നേരേ സമീപത്തെ സർക്കാർ ആരോഗ്യ കേന്ദ്രത്തിലെത്തി വീണ്ടും പരിശോധന നടത്തി, ഫലം നെഗറ്റീവ്. കഴിഞ്ഞ ഏപ്രിൽ 14 ന് ഒരു മരണവീട്ടിലെത്തിയ പലരും കോവിഡ് പോസിറ്റീവായിരുന്നു. തുടർന്നാണു സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്തിയത്. പോസിറ്റീവാണെങ്കിൽ ഉടൻ അറിയിക്കും എന്നായിരുന്നു വിവരം. പക്ഷെ ഒന്നരമാസം കഴിഞ്ഞാണ് ഫോൺ വിളിയെത്തിയത്.
ഒന്നരമാസം കഴിഞ്ഞ് കോവിഡ് പരിശോധനാഫലം എത്തി – പോസിറ്റീവ് !
RECENT NEWS
Advertisment