സംസ്ഥാനത്ത് കോവാക്സിന്‍ ക്ഷാമം ; സ്വകാര്യ ആശുപത്രികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്പനികളില്‍നിന്ന് നേരിട്ട് വാക്സീന്‍ വാങ്ങാൻ അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വകാര്യ ആശുപത്രികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വാക്സീന്‍ നിര്‍മ്മാണ കമ്പനികളില്‍നിന്ന് കോവിഡ് വാക്സീന്‍ നേരിട്ട് വാങ്ങാമെന്ന് ആരോഗ്യ വകുപ്പ്.  ആശുപത്രികള്‍ക്കും ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമാണ് വാക്സീന്‍ നേരിട്ട് വാങ്ങാന്‍ അനുമതി നൽകിയിരിക്കുന്നത്. ആശുപത്രികളുമായി മുന്‍കൂര്‍ ധാരണയില്ലാത്ത വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പ്രത്യേക വാക്‌സീന്‍ വിതരണ കേന്ദ്രമായി റജിസ്റ്റര്‍ ചെയ്യാനും അനുമതി നൽകി.

സ്ഥാപനങ്ങള്‍ ജില്ലാ ആരോഗ്യവിഭാഗത്തിന് അപേക്ഷ സമര്‍പ്പിക്കണം. സ്വകാര്യ ആശുപത്രികള്‍ വാങ്ങുന്ന വാക്സീന്‍ 18നും 45നും ഇടയിലുള്ളവര്‍ക്ക് നൽകാന്‍ അനുമതിയുണ്ട്. മുന്‍കൂട്ടി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. സ്‌പോട്ട് രജിസ്‌ട്രേഷന് അനുവാദമില്ല. 45ന് മുകളില്‍ പ്രായമുളളവര്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. അവസാനം തുറന്ന കുപ്പിയില്‍ വാക്സീന്‍ മിച്ചമുണ്ടെങ്കില്‍ പാഴാകാതിരിക്കാന്‍ നേരിട്ടെത്തുന്നവര്‍ക്ക് നൽകാമെന്നാണ് നിര്‍ദേശം.

അതേസമയം കോവാക്സിന്‍ ക്ഷാമം രൂക്ഷമായി. രണ്ടാം ഡോസിന് കാത്തിരിക്കേണ്ട അവസ്ഥയിലാണ് നിരവധിപേര്‍. കേന്ദ്രവിഹിതമായി ലഭിച്ച കോവാക്സിൻ 1550 ഡോസ് മാത്രമാണ് ബാക്കിയുള്ളത്. സംസ്ഥാന സർക്കാർ നേരിട്ടു വാങ്ങിയ 1.24 ലക്ഷം ഡോസ് കോവാക്സിൻ സ്റ്റോക്കുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് താഴെയെത്തിയത് ആശ്വാസമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...