കൂടുതല്‍ ആന്റിബോഡികള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നത് കോവിഷീല്‍ഡെന്ന് പഠന റിപ്പോര്‍ട്ടുകള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കൊവാക്സീനെക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നത് കോവിഷീല്‍ഡെന്ന് പഠന റിപ്പോര്‍ട്ടുകള്‍. രണ്ട് ഡോസ് വീതം വാക്സീന്‍ സ്വീകരിച്ച ഡോക്ടര്‍മാരിലും നഴ്സുമാരിലും നടത്തിയ പഠനത്തിന്റേതാണ് പുറത്ത് വന്ന ഫലം. ഡോക്ടര്‍ എ കെ സിങും സംഘവുമാണ് പഠനം നടത്തിയത്.

കോവിഡിനെ ചെറുക്കാന്‍ ആദ്യ ഡോസില്‍ തന്നെ കോവിഷീല്‍ഡ് 70 ശതമാനം ഫലപ്രദമാണെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പഠന റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.

305 പുരുഷന്‍മാരും 210 സ്ത്രീകളും ഉള്‍പ്പടെ 515 ആരോഗ്യപ്രവര്‍ത്തകരെയാണ് സംഘം പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ 425 പേരും കോവിഷീല്‍ഡ് സ്വീകരിച്ചവരും 90 പേര്‍ കൊവാക്സീന്‍ സ്വീകരിച്ചവരുമായിരുന്നു. കോവീഷില്‍ഡ് സ്വീകരിച്ചവരില്‍ 98.1 ശതമാനവും കൊവാക്സീന്‍ സ്വീകരിച്ചവരില്‍ 80 ശതമാനവും ആണ് ആന്റിബോഡികള്‍ ഉണ്ടാകുന്നത്. രണ്ട് ഡോസ് വീതം സ്വീകരിച്ചവരില്‍ നല്ല പ്രതിരോധശേഷി കണ്ടെത്തുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...