Saturday, April 19, 2025 3:16 pm

കോവിഡിനിരയായവരുടെ കുടുംബത്തിന്‌ പശുവും കുട്ടിയും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തെ സ്വയംപര്യാപ്‌തമാക്കാൻ കാമധേനു സാന്ത്വനസ്‌പർശം പദ്ധതിയുമായി ജില്ലാപഞ്ചായത്ത്‌. 1.17 കോടി രൂപ ചെലവിൽ ഇരുന്നൂറോളം കുടുംബങ്ങൾക്ക്‌ പശുവിനെയും കുട്ടിയെയും സൗജന്യമായി നൽകുന്നതാണ്‌ പദ്ധതി. കോവിഡ്‌ ബാധിച്ച്‌ ഗൃഹനാഥനോ ഗൃഹനാഥയോ മരിച്ചവരുടെ ആശ്രിതർക്കാണ്‌ സഹായം. പ്രസവിച്ച ഒരു പശുവിനെയും കുട്ടിയെയും അല്ലെങ്കിൽ ഗർഭിണിയായ പശുവിനെ ആണ്‌ നൽകുക.

ജില്ലാപഞ്ചായത്തിന്റെ കുരിയോട്ടുമല ഹൈടെക്‌ ഡെയറി ഫാമിൽ വളർത്തുന്ന പശുക്കളെയാണ്‌ നൽകുക. ജില്ലാപഞ്ചായത്തുകളിൽ ആദ്യമാണ്‌ ഇത്തരം പദ്ധതി. ഇതുവരെ 10 പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക്‌ മാത്രമാണ്‌ വിവിധ പദ്ധതി പ്രകാരം സബ്‌സിഡിയോടെ പശുക്കളെ നൽകിയിരുന്നത്‌. വ്യക്‌തിഗത ഗുണഭോക്‌താവിന്‌ സൗജന്യമായി സഹായം ലഭ്യമാക്കുന്നുവെന്നതാണ്‌ കാമധേനുവിന്റെ പ്രത്യേകത. ഗുണഭോക്താവിന്‌ കുറഞ്ഞത്‌ 75,000 രൂപയുടെ ആനുകൂല്യം ലഭിക്കും.

70 വയസ്സുവരെ ഉള്ളവരാണ്‌ ഗുണഭോക്‌തൃപട്ടികയിൽ വരിക. വാർഷികവരുമാനം രണ്ടുലക്ഷം രൂപയിൽ താഴെയാകണം. പദ്ധതി പ്രകാരം ലഭിക്കുന്ന പശുവിനെ രണ്ടു വർഷത്തേക്ക്‌ കൈമാറ്റം ചെയ്യരുത്‌. മൂന്ന്‌ ഘട്ടങ്ങളായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ആദ്യഘട്ടത്തിൽ 70 പശുക്കളെ നൽകും. പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഉടൻ ക്ഷണിക്കും. ഗുണഭോക്‌താക്കളെ ഗ്രാമസഭാ ലിസ്‌റ്റിൽനിന്ന്‌ തെരഞ്ഞെടുക്കും. കോവിഡ്‌ മരണ സർടിഫിക്കറ്റുകൾ അപേക്ഷയ്‌ക്കൊപ്പം നൽകണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

കോട്ടാങ്ങൽ പഞ്ചായത്തിൽ ഫയർ സ്റ്റേഷൻ അനുവദിക്കണം ; സിപിഐ കോട്ടാങ്ങൽ ലോക്കൽ സമ്മേളനം

0
വായ്പൂര് : കോട്ടാങ്ങൽ പഞ്ചായത്തിൽ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് സിപിഐ...

മുസ്തഫാബാദിൽ 4 നില കെട്ടിടം തകർന്ന് വീണ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി...

0
ന്യൂഡല്‍ഹി : ഡല്‍ഹി മുസ്തഫാബാദില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ്...

ഐ​പി​എ​ൽ ; ല​ക്നോ സൂ​പ്പ​ർ ജ​യ​ൻറ്സി​നെ​തി​രെ സ​ഞ്ജു സാം​സ​ൺ ക​ളി​ച്ചേ​ക്കി​ല്ലെ​ന്ന് സൂ​ച​ന

0
ജ​യ്പൂ​ർ: ഐ​പി​എ​ല്ലി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ​ൻറ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ നി​ര​യി​ൽ സ​ഞ്ജു...