കോവിഡിനിരയായവരുടെ കുടുംബത്തിന്‌ പശുവും കുട്ടിയും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തെ സ്വയംപര്യാപ്‌തമാക്കാൻ കാമധേനു സാന്ത്വനസ്‌പർശം പദ്ധതിയുമായി ജില്ലാപഞ്ചായത്ത്‌. 1.17 കോടി രൂപ ചെലവിൽ ഇരുന്നൂറോളം കുടുംബങ്ങൾക്ക്‌ പശുവിനെയും കുട്ടിയെയും സൗജന്യമായി നൽകുന്നതാണ്‌ പദ്ധതി. കോവിഡ്‌ ബാധിച്ച്‌ ഗൃഹനാഥനോ ഗൃഹനാഥയോ മരിച്ചവരുടെ ആശ്രിതർക്കാണ്‌ സഹായം. പ്രസവിച്ച ഒരു പശുവിനെയും കുട്ടിയെയും അല്ലെങ്കിൽ ഗർഭിണിയായ പശുവിനെ ആണ്‌ നൽകുക.

ജില്ലാപഞ്ചായത്തിന്റെ കുരിയോട്ടുമല ഹൈടെക്‌ ഡെയറി ഫാമിൽ വളർത്തുന്ന പശുക്കളെയാണ്‌ നൽകുക. ജില്ലാപഞ്ചായത്തുകളിൽ ആദ്യമാണ്‌ ഇത്തരം പദ്ധതി. ഇതുവരെ 10 പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക്‌ മാത്രമാണ്‌ വിവിധ പദ്ധതി പ്രകാരം സബ്‌സിഡിയോടെ പശുക്കളെ നൽകിയിരുന്നത്‌. വ്യക്‌തിഗത ഗുണഭോക്‌താവിന്‌ സൗജന്യമായി സഹായം ലഭ്യമാക്കുന്നുവെന്നതാണ്‌ കാമധേനുവിന്റെ പ്രത്യേകത. ഗുണഭോക്താവിന്‌ കുറഞ്ഞത്‌ 75,000 രൂപയുടെ ആനുകൂല്യം ലഭിക്കും.

70 വയസ്സുവരെ ഉള്ളവരാണ്‌ ഗുണഭോക്‌തൃപട്ടികയിൽ വരിക. വാർഷികവരുമാനം രണ്ടുലക്ഷം രൂപയിൽ താഴെയാകണം. പദ്ധതി പ്രകാരം ലഭിക്കുന്ന പശുവിനെ രണ്ടു വർഷത്തേക്ക്‌ കൈമാറ്റം ചെയ്യരുത്‌. മൂന്ന്‌ ഘട്ടങ്ങളായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ആദ്യഘട്ടത്തിൽ 70 പശുക്കളെ നൽകും. പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഉടൻ ക്ഷണിക്കും. ഗുണഭോക്‌താക്കളെ ഗ്രാമസഭാ ലിസ്‌റ്റിൽനിന്ന്‌ തെരഞ്ഞെടുക്കും. കോവിഡ്‌ മരണ സർടിഫിക്കറ്റുകൾ അപേക്ഷയ്‌ക്കൊപ്പം നൽകണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...