ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീട്ട് മുറ്റത്ത് പശുകിടാവിനെ കൊന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്‌ : ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീട്ട് മുറ്റത്ത് പശുകിടാവിനെ കൊന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആര്‍എസ്‌എസ് രാമപുരം മണ്ഡല്‍ ശാരീക് ശിക്ഷണ്‍ പ്രമുഖായ ശ്യാമും മഹിളാ മോര്‍ച്ചാ പത്തിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായ ഭാര്യ ആതിര ശ്യാമും വാടകയ്‌ക്ക് താമസിക്കുന്ന വീടിന് മുമ്പിലാണ് പശു കുട്ടിയെ കൊന്ന് ഉപേക്ഷിച്ചത്. ഏകദേശം രണ്ട് മാസം പ്രായമായ പശു കിടാവിന്റെ ജഡമാണ് ഇന്ന് രാവിലയോടെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൂക്കും വായും വികൃതമാക്കിയ നിലയിലായിരുന്നു ജഡം. സമീപപ്രദേശങ്ങളിലെ വീടുകളില്‍ പശുകിടാവിനെ സംബന്ധിച്ച്‌ അന്വേഷണം നടത്തിയെങ്കിലും ഇവിടങ്ങളില്‍ നിന്ന് പശുവിനെ കാണാതായിട്ടില്ല.

ഇത് സംബന്ധിച്ച്‌ കരിയിലകുളങ്ങര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ശ്യാം വ്യക്തമാക്കി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പശുവിനെ പറമ്പില്‍ മറവ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കരിയിലകുളങ്ങര സിഐ സുധിലാല്‍ വ്യക്തമാക്കി. അടുത്ത ദിവസം വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ മറവ് ചെയ്ത പശുകിടാവിനെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും സിഐ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...