കണ്ണൂരില്‍ ചത്ത പശുവിന് പേവിഷബാധ സ്‌ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂരില്‍ പശുവിന്‌ പേവിഷബാധ സ്ഥിരീകരിച്ചു. ചാലയിലെ പ്രസന്നയുടെ വീട്ടിലെ പശുവിനാണ്‌ പേയിളകിയത്‌. പേ വിഷബാധ സ്‌ഥിരീകരിച്ചതിന്‌ പിന്നാലെ ഇന്നലെ രാവിലെയോടു കൂടി പശു ചത്തു. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ കാണാനില്ല. എങ്ങനെയാണ്‌ വിഷ ബാധയേറ്റതെന്ന കാര്യം വ്യക്‌തമല്ല. എന്നാലും പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ്‌ പ്രാഥമിക നിഗമനം.

ഡോക്‌ടര്‍മാര്‍ വന്ന്‌ പരിശോധന നടത്തിയ ശേഷമാണ്‌ പേവിഷബാധയേറ്റെന്ന്‌ സ്ഥിരീകരിച്ചത്‌. തുടര്‍ന്ന്‌ ഫയര്‍ഫോഴ്‌സ് എത്തി മരത്തില്‍ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശു ആയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു അസ്വസ്ഥതകള്‍ കാണിച്ചിരുന്നെന്നും അക്രമാസക്‌തമായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു. കെട്ടിയിട്ടതു കൊണ്ട്‌ തന്നെ അധികം പ്രദേശങ്ങളിലൊന്നും പശു പോയിരുന്നില്ല. സംഭവസ്ഥലത്ത്‌ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി. പശുവുമായി അടുത്തിടപഴകിയ ആള്‍ക്കാര്‍ക്കുള്ള കുത്തിവെയ്‌പ്പ് എടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....