യു.ഡി.എഫ്​ മതതീവ്രവാദികളുടെ കയ്യില്‍ പെട്ടുപോയെന്ന് സിപിഎം ; തലച്ചോറില്‍ കാക്കി നിക്കറിട്ട ആളാണ് കോടിയേരിയെന്ന് സിപി ജോണ്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: യു.ഡി.എഫ്​ മതതീവ്രവാദികളുടെ കയ്യില്‍ പെട്ടുപോയെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി​ കോടിയരി ബാലകൃഷ്​ണന്റെ പ്രസ്​താവനക്കെതിരെ സി.എം.പി നേതാവ്​ സി.പി ജോണ്‍. പ്രസ്​താവന അതിശയിപ്പിച്ചുവെന്നും തലച്ചോറില്‍ കാക്കിനിക്കറിട്ടയാളാണ്​ കോടിയേരിയെന്നും സി.പി ജോണ്‍ ഫേസ്​ബുക്കിലൂടെ പ്രതികരിച്ചു.

”മതതീവ്രവാദികളുമായി സഖ്യത്തിലെന്ന്​ പറയുന്ന സി.പി.എം തമിഴ്​നാട്ടില്‍ മുസ്ലീം ലീഗുള്‍പ്പെട്ട മുന്നണിയിലാണ്​. സി.പി.എമ്മും സി.പി.ഐയും ജയിച്ചതില്‍ ലീഗിന്റെ വോട്ടുണ്ട്​. മുസ്​ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും സഹായമില്ലാതെ കമ്മ്യൂണിസ്​റ്റ്​ പാര്‍ട്ടികള്‍ക്കുള്ളത്​ ആലപ്പുഴയിലെ ഒരുസീറ്റ്​ മാ​ത്രമാണ്​.”

”സി.പി.എം ജമാഅത്തെ ഇസ്​ലാമിയുമായി മുമ്പ് ​സംസാരിച്ചിട്ടുണ്ട്​​. ജമാഅത്തെ ഇസ്​ലാമിയുമായി രാഷ്​ട്രീയ സഖ്യമില്ല. ഫാസിസ​ത്തിനെതിരെ പ്രതികരിക്കുന്നവരുമായി പ്രാദേശിക തലത്തില്‍ സംസാരിക്കുമെന്ന്​ യു.ഡി.എഫ്​ തീരുമാനം. അതില്‍ യാതൊരു മറയുമില്ല.”

​”എം.എം ഹസനും മുസ്ലീം ലീഗും ജമാഅത്തെ ഇസ്​ലാമിയും ചേരുമ്പോള്‍ മുസ്ലീം തീവ്രവാദമെന്ന്​ പറയുന്നു. കാക്കിട്രൗസറല്ല, തലച്ചോറില്‍ കാക്കിനിക്കറിട്ടയാളാണ്​ കോടിയേരി. ലീഗടക്കമുള്ള പാര്‍ട്ടികളെ വിമര്‍ശിക്കുമ്പോള്‍ സുരേന്ദ്രനും ശശികല ടീച്ചറും പറയാത്ത വര്‍ഗീയത കോടിയേരി പറഞ്ഞത്​ ഇടതുപക്ഷത്തിന്​ അപമാനമാണ്​”

”ഞങ്ങള്‍ സി.ബി.ഐയെ വിളിച്ചെന്ന്​ പറയുന്നവര്‍ അലനും താഹക്കും വേണ്ടി എന്‍.ഐ.ഐയാണ്​ നിങ്ങള്‍ വിളിച്ചത്​. എത്രയോ പേരെ ഏറ്റുമുട്ടലിലൂടെ കൊന്നു. നിങ്ങളുടെ ഡി.ജി.പി അമിത്​ ഷായിലേക്കുള്ള പാലമായി വര്‍ത്തിക്കുന്നു” -സി.പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...