ആധുനിക വികസന സംരഭങ്ങൾക്ക് സഭകൾ മുൻകൈ എടുക്കണമെന്ന് സി പി ജോൺ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ആധുനിക വികസന സംരഭങ്ങൾക്ക് സഭകൾ മുൻകൈ എടുക്കണമെന്ന് സി പി ജോൺ ആവശ്യപ്പെട്ടു. ഫാർമ – ആരോഗ്യ വ്യവസായങ്ങൾക്ക് ഇന്ന് വലിയ സാധ്യതയാണുള്ളത്. പുതിയ നൂറ്റാണ്ടിൽ സംസ്ഥാനത്തെ എഡ്യൂക്കേഷൻ ഹബ്ബായി മാറ്റണം, പച്ചയായ പുൽപ്പുറം 21 നൂറ്റാണ്ടിൻ്റെ പ്രത്യേകതയായി മാറണം. സി പി ജോൺ പറഞ്ഞു. മാർത്തോമ്മാ സഭാ വികസന സംഘം കോട്ടയം കൊച്ചി ഭദ്രാസന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ വികസനം സാദ്ധ്യതകളും പരിമിതികളും ” എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു. മാർത്തോമ്മാ എക്കോളജി കമ്മിഷൻ കൺവീനർ റവ. ഡോ. വി എം മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചർച്ചാ സമ്മേളനം ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തീമഥിയോസ് എപ്പിസ്കോപ്പാ ഉൽഘാടനം ചെയ്തു.

സംസ്ഥാന പ്ലാനിങ്ങ് ബോർഡ് മുൻ അംഗം സി പി ജോൺ വിഷയാവതരണം നടത്തി. വികാരി ജനറാൾ റവ. ഡോ. ഈശോ മാത്യു, സഭാ ഭദ്രാസന സെക്രട്ടറി റവ. അലക്സ് എബ്രഹാം, വികസന സംഘം ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ് ട്രഷറാർ കോരാ കുര്യൻ, വികസന സന്ദേശം ചീഫ് എഡിറ്റർ ജോസി കുര്യൻ, കേന്ദ്ര മാനേജിങ് കമ്മറ്റി അംഗം എം എസ് റോയി, കേന്ദ്ര പ്രധിനിധികളായ പി കെ തോമസ്, രാജു ഏബ്രഹാം വെണ്ണിക്കുളം, മാത്യൂസ് പൊയ്കയിൽ, അന്നമ്മ മാത്യു, രാജു തോട്ടുങ്കൽ, അജേഷ് ഏബ്രഹാം, ബിജു നൈനാൻ മരുതുക്കുന്നേൽ, ജീന ചാക്കോ എന്നിവർ പ്രസംഗിച്ചു. ജോസി കുര്യൻ ചീഫ് എഡിറ്ററായുള്ള വികസന സന്ദേശം 2025 കൺവൻഷൻ പതിപ്പിൻ്റെ പ്രകാശനവും സമ്മേളനത്തിൽ വെച്ച് അഭിവന്ദ്യ തോമസ് മാർ തീമഥിയോസ് എപ്പിസ്കോപ്പാ സി പി ജോണിന് നൽകി പ്രകാശനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...