എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥ‍ർക്ക് നേരിട്ട് മുന്നറിയിപ്പുമായി വകുപ്പ് മന്ത്രി എം ലിജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥ‍ർക്ക് നേരിട്ട് മുന്നറിയിപ്പുമായി വകുപ്പ് മന്ത്രി എം ലിജു. ഉദ്യോഗസ്ഥർ പാരിതോഷികം വാങ്ങുന്നത് അനുവദിക്കാനാകില്ലെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. എക്സൈസ് ഉദ്യോഗസ്ഥർ പെട്ടി കണക്കിന് മദ്യം ബാറുടമകളിൽ നിന്ന് ആവശ്യപ്പെടുന്നതായി പരാതിയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ഇത്തരം പ്രവണതകൾ സർക്കാർ വെച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി പറ‌ഞ്ഞു. പല ഉന്നത ഉദ്യോഗസ്ഥരെയും കുറിച്ചുള്ള രഹസ്യ റിപ്പോർട്ട് കയ്യിലുണ്ടെന്ന് ലിജു വ്യക്തമാക്കി. വെളുപ്പിന് 5 മണിക്ക് പോലും ബാറുകൾ തുറന്നു പ്രവർത്തിക്കുന്നത് കാണുന്നില്ലേ എന്ന ചോദ്യവും മന്ത്രി ഉയർത്തി. ഉദ്യോഗസ്ഥർ പാരിതോഷികം വാങ്ങാൻ നിൽക്കാതെ ഇത്തരം കാര്യങ്ങൾക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നം എക്സൈസ് മന്ത്രി താക്കീത് നൽകി. എക്സൈസ് കമ്മീഷണർ അടക്കം പങ്കെടുത്ത പരിപാടിയിലായിരുന്നു മന്ത്രിയുടെ വിമർശനം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യ ആരതിമായുള്ള വിവാഹമോചന കേസിൽ തമിഴ് നടൻ ജയം രവിക്ക് ആശ്വാസം

0
ചെന്നൈ: ഭാര്യ ആരതിമായുള്ള വിവാഹമോചന കേസിൽ തമിഴ് നടൻ ജയം രവിക്ക്...

കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി

0
കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി....

‘എഥനോൾ ഇന്ധനത്തിൽ പങ്കില്ല, പദ്ധതി തുടങ്ങിയത് 2003-ൽ’ ; ഹർജിയുമായി ഗഡ്കരി കോടതിയിൽ

0
മുംബൈ : എഥനോൾ മിശ്രിത ഇന്ധന (ഇ20) നയം രാജ്യത്ത് കൊണ്ടുവരുന്നതിലോ...

മഴ ശക്തമാകുന്നു ; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. അടുത്ത...