പിണറായി വിജയനെതിരെ ധര്‍മ്മടത്ത് കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയാവുക ഷുഹൈബിന്റെ പിതാവ്‌ സി.പി. മുഹമ്മദ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികളില്‍ കൊണ്ടുപിടിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നത്. സി പി എമ്മിന്റെ  ശക്തരായ മത്സരാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ജനവികാരത്തിനനുസരിച്ചുള്ളവരെ നിര്‍ത്താനാണ് യു ഡി എഫ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ ധര്‍മ്മടത്തു കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയാവുക രക്‌തസാക്ഷി ഷുഹൈബിന്റെ പിതാവ്‌ സി.പി. മുഹമ്മദ്‌ ആയിരിക്കുമെന്ന് പ്രചരണം.

ഇത്തരം പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പാര്‍ട്ടി പറയുന്നത്‌ അനുസരിക്കുമെന്നും സി.പി. മുഹമ്മദ്‌ പറഞ്ഞു. മകനെ കൊന്നവരെയും കൊല്ലിച്ചവരെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ മാറണമെന്നും കുടുംബത്തിനു നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ഷുഹൈബിന്റെ പിതാവിനെ മുഖ്യമന്ത്രിക്കെതിരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത് യു ഡി എഫിന് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. അങ്ങനെയാണെങ്കില്‍, ധര്‍മ്മടം ഇക്കുറി ശക്തമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. പിണറായി വിജയനെതിരേ സി.പി. മുഹമ്മദ്‌ സ്‌ഥാനാര്‍ഥിയായാല്‍ സംസ്‌ഥാനത്തുടനീളം ഗുണം ചെയ്യുമെന്നും സോഷ്യല്‍ മീഡിയകളില്‍ യു ഡി എഫ് ചൂണ്ടിക്കാട്ടുന്നുണ്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...