അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ രൂക്ഷമാകും ; മുന്നറിയിപ്പുമായി സി പി ഒ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അനുകൂലമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്ന് സി പി ഒ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ മുന്നറിയിപ്പ്. 2020 ജൂണി​ല്‍ കാലാവധി​ കഴി​ഞ്ഞ സി​വി​ല്‍ പോലീസ് ഓഫീസര്‍ റാങ്ക് ലി​സ്റ്റ് പുനര്‍ജീവിപ്പിക്കാനാവില്ലെന്ന് ഇന്നല മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടന്നാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.

സി പി ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാനാവില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ ഓരോ ഉദ്യോഗാര്‍ത്ഥിയുടെയും രക്തം തിളയ്ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സമരത്തിന്റെ രൂപവും ഭാവവും മാറും. ഇത്രയും നാള്‍ ഞങ്ങള്‍ മുട്ടുകുത്തിയും റോഡില്‍ ശയന പ്രദിക്ഷണം ചെയ്തുമാണ് സമരം നടത്തിയത്. ഇനി ആ സമരത്തിന്റെ ഗതിമാറും. നട്ടെല്ല് നിവര്‍ത്തി സമരം ചെയ്യാനാണ് തീരുമാനം. സര്‍ക്കാര്‍ ഓരോതവണ അവഗണിക്കുമ്പോഴും ഞങ്ങളിലെ എനര്‍ജി കൂടുകയാണ്. ഞങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ട്. ചിന്താശേഷിയുളള കേരളം മുഴുവന്‍ ഞങ്ങളാേടൊപ്പമുണ്ട്. അങ്ങനെയുളളപ്പോള്‍ ഒരിക്കലും ഞങ്ങള്‍ പിന്തിരിഞ്ഞ് ഓടില്ല. അതിനാല്‍ ഇന്നുമുതല്‍തന്നെ സമരത്തിന്റെ എല്ലാഗതികളും മാറും. കുറച്ചുപേര്‍ നിരാഹാരമിരിക്കുകയാണ്. ഇതുവരെ അവരെ ഭരണപക്ഷത്തുളള ഒരാള്‍പോലും വന്നുകണ്ടിട്ടില്ല – ഉദ്യോഗാര്‍ത്ഥിയായ ഷിയാസ് പറഞ്ഞു.

യുണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ ലിസ്റ്റില്‍ കടന്നുകൂടിയതിന്റെ പേരില്‍ കുറച്ചുനാള്‍ മരവിപ്പിച്ചതിനാലും കൊവിഡ് കാരണം നിയമനം നടക്കാത്തതിനാലും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ഈ ആവശ്യവുമായി അവര്‍ ദിവസങ്ങളായി സമരത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...