ഡോളർ കടത്ത് കേസ് : യൂണീടാക് എം.ഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ യുണീടാക് എം.ഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കാൻ സാധ്യത. കേസിൽ സന്തോഷ് ഈപ്പന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കോൺസുലേറ്റ് അധികൃതർക്കെതിരെ അടക്കം നടപടിയുമായി മുന്നോട്ട് പോകാമെന്ന് കസ്റ്റംസ് കണക്കുകൂട്ടുന്നു.

എൻഐഎ ഉൾപ്പെടെയുള്ള മൂന്ന് ഏജൻസികൾക്കും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ ഇത് സഹായകരമാകും. സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണമെത്താൻ സഹായിക്കുന്ന നിർണായക മൊഴിയാണ് സന്തോഷ് ഈപ്പന്റേതെന്ന് കസ്റ്റംസ് വിലയിരുത്തുന്നു. ഡോളർ കടത്തു കേസിലെ മുഖ്യകണ്ണി ഖാലിദ് അലി ഷൗക്രിയെ ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിക്കാൻ ഈപ്പന്റെ കുറ്റസമ്മതത്തിലൂടെ കളമൊരുങ്ങിക്കഴിഞ്ഞു.

സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കി മജിസ്‌ട്രേട്ടിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കസ്റ്റംസ് ആലോചിക്കുന്നുണ്ട്. എൻ.ഐ.എ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിനടക്കം ഇതോടെ ജീവൻ വെയ്ക്കും. അതേസമയം സന്തോഷ് ഈപ്പനെ കസ്റ്റഡിയിൽ വാങ്ങാതെ ജാമ്യം ലഭിക്കാൻ അവസരം ഒരുക്കിയതു മുതൽ കസ്റ്റംസിന്റെ നീക്കങ്ങളിൽ അസ്വാഭാവികത പ്രകടമായിരുന്നു. കേസിലെ പ്രതികളായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവർ സ്വർണക്കടത്തു കേസിലും കള്ളപ്പണ ഇടപാടിലും പ്രതികളായതിനാൽ ഇവരെ മാപ്പുസാക്ഷികളാക്കി പ്രോസിക്യൂഷൻ നടപടികൾ ശക്തമാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് സന്തോഷ് ഈപ്പനെ ആശ്രയിക്കാൻ കസ്റ്റംസ് ഉറച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....