പത്തനംതിട്ട : പത്തനംതിട്ടയുടെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്ന പേട്ട ഷിഹാബ് മന്‍സിലില്‍ സി.ഒ. മുഹമ്മദ് ഹനീഫ (76) നിര്യാതനായി. പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ കബറടക്കം നടത്തി.
പത്തനംതിട്ട സി.പി സ്റ്റോഴ്സ്, ഷാ എജന്‍സീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആദ്യകാല നേതാക്കളിൽ ഒരാളുമായിരുന്നു സി.ഓ മുഹമ്മദ് ഹനീഫ. ഏകോപന സമിതിയുടെ സംസ്ഥാന എക്സിക്യുട്ടീവ് അംഗം, ജില്ല വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി, എം.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ്, തബ്ലീഗ് ജമാഅത്ത് ഭാരവാഹി, കുമ്പഴ കഷാഫുൽ അറബിക് കോളേജ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വലംചുഴി ക്രെസെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർകൂടിയായിരുന്നു ഇദ്ദേഹം.
വലംചുഴി താഴത്തു വീട്ടിൽ ലത്തീഫ ബീവിയാണ് ഭാര്യ. മക്കൾ – സാജിത, ഷെക്കീല ബീവി (ഹെഡ് മിസ്ട്രസ്, ഗവണ്മെന്റ് സ്കൂൾ, ഗവി), ഷംല ബീവി പ്രിൻസിപ്പൽ തിടനാട് ഹയർ സെക്കന്ററി സ്കൂൾ ), ഷൈല, ഷിഹാബുദീൻ (സൗദി ), ഷമ്സിയാ, അബ്ദുൽ സലാം (മസ്‌ക്കറ്റ് ), സുമയ്യ.
മരുമക്കൾ – ഡോ . അക്ബർ ഷാ (റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ), മീരാസാഹിബ് (അബു ), സജീദാ സ്റ്റോഴ്സ് , ഡോ. സലീം (ഈരാറ്റുപേട്ട ), ഹാരിസ് (മുണ്ടക്കയം), ഫാത്തിമ ഷിഹാബ്, അഹമ്മദ് സാലി (സജീദാ ഏജൻസിസ്), ഫെബിനാ സലാം, റിയാസ് മുരുപ്പിൽ (പെര്‍ഫെക്ട് വീല്‍സ് ആന്‍ഡ് കാര്‍ വാഷ് ).