ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും കോണ്‍ഗ്രസ് പാളയത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കും രമേശ് പിഷാരടിക്കും ഇടവേള ബാബുവിനും പിന്നാലെ മലയാള താരനിര കോണ്‍ഗ്രസിലേക്ക് അടുക്കുന്നെന്ന് സൂചന. സൂപ്പര്‍ താരങ്ങളായ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും കോണ്‍ഗ്രസ് പാളയത്തിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ടു പേരെയും കോണ്‍ഗ്രസിന്റെ സൈബര്‍ വിങ് ഏറ്റെടുത്തുകഴിഞ്ഞു.

സുരാജ് വെഞ്ഞാറമൂടിനെയും ബിജു മേനോനെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് സൈബര്‍ ടീം രംഗത്തെത്തിയിട്ടുണ്ട്. സൈബര്‍ ടീമിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരെയും സ്വാഗതം ചെയ്ത് പോസ്റ്റിട്ടിട്ടുള്ളത്. ഈ പേജ് ഔദ്യോഗികമല്ലെങ്കിലും പാര്‍ട്ടിയുടെ പ്രധാന പ്രചരണ ഗ്രൂപ്പുകളിലൊന്നാണ് ഇത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ സുരാജ് വെഞ്ഞാറമൂട് പങ്കെടുത്താലും അത്ഭുതപ്പെടാനില്ലെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഇന്നു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുരാജ് പങ്കെടുക്കുമോ എന്നറിയില്ല. പങ്കെടുത്താലും അത്ഭുതപ്പെടാനില്ല. സുരാജ് വെഞ്ഞാറമൂട് വന്നാല്‍ നല്ലതായിരിക്കുമെന്നാണ് താന്‍പറയുന്നതെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി. സിനിമയില്‍ ഇടതുപക്ഷ കൂട്ടായ്മയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. വലതുപക്ഷ കൂട്ടായ്മയാണ് കൂടുതലുള്ളത്. കലാകാരന്മാര്‍ കൂടുതലും വലതുപക്ഷക്കാരാണെന്നും ധര്‍മ്മജന്‍ പ്രതികരിച്ചിരുന്നു.

രമേശ് പിഷാരടിയൊക്കെ ചിന്തിക്കുകയും ദീര്‍ഘവീക്ഷണമുള്ള വിദ്യാഭ്യാസമുള്ള ആളുകളാണ്. ഞാന്‍ കോണ്‍ഗ്രസായതുകൊണ്ട് വെറുതെ എന്റെ പുറകെ വരുന്നതല്ല. കേരളത്തിലെ ഏത് മണ്ഡലത്തില്‍ നിര്‍ത്താനും യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് പിഷാരടിയെന്നും ധര്‍മ്മജന്‍ പറഞ്ഞു.

ഇന്ത്യപോലൊരു രാജ്യത്തും കേരളം പോലൊരു സംസ്ഥാനത്തും കോണ്‍ഗ്രസ് ഒരു അത്യാവശ്യമാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രവേശനത്തെക്കുറിച്ചുള്ള പിഷാരടിയുടെ പ്രതികരണം. രാജ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത്രയും ബഹുസ്വരതയുള്ള രാജ്യത്തെ ഇത്രയും നാള്‍ ഇങ്ങനെ ഏകോപിപ്പിച്ച്‌ കൊണ്ടുപോകാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ വീക്ഷണങ്ങള്‍ക്കും ആശയങ്ങളുമാണെന്നും പിഷാരടി വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...