കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത സിപിഐ നേതാവിനെതിരെ അച്ചടക്ക നടപടി

For full experience, Download our mobile application:
Get it on Google Play

പിറവം : കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെട്ട സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സിപിഐ പ്രാദേശിക നേതാവിനെതിരെ പാര്‍ട്ടി നടപടി. പിറവം എല്‍‌സി സെക്രട്ടറി കെ.സി തങ്കച്ചനെതിരായാണ് പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തത്. ലോക്കല്‍ ‌കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും മണ്ഡലം കമ്മിറ്റി അംഗത്വത്തില്‍ നിന്നും തങ്കച്ചനെ പുറത്താക്കി.

സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നവരെല്ലാം ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ലെന്നും സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ധൃതി കാട്ടുന്നതെന്തിനെന്ന് പാര്‍ട്ടി അസിസ്‌റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു സര്‍‌ക്കാരിനെ വിമര്‍ശിച്ചത് കഴിഞ്ഞ ദിവസമാണ് ഇതിനു പിന്നാലെയാണ് പാര്‍ട്ടി നേതാവിനെതിരെ തന്നെ അച്ചടക്ക നടപടി വന്നത്. തനിക്ക് തെറ്റുപറ്റിയതായും കോണ്‍ഗ്രസ് നേതാക്കളടക്കം പങ്കെടുത്ത സമരത്തില്‍ താനെത്തിയത് തെറ്റാണെന്നും തങ്കച്ചന്‍ കുറ്റം സമ്മതിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ശനിയാഴ്‌ച ചേര്‍ന്ന മണ്ഡലം കമ്മിറ്റി ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. എന്നാല്‍ ലോക്കല്‍ കമ്മിറ്റി അംഗമായി തങ്കച്ചന്‍ തുടരും. പിറവം മണ്ഡലത്തിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായതിനാല്‍ തങ്കച്ചനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കേരളം സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമായതിനാല്‍ സില്‍വര്‍ലൈന്‍ പദ്ധതിയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചിരുന്നു. അടൂര്‍ പ്രകാശ് എംപിയ്‌ക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ വിവരം അറിയിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാമുകിയുമായി സൗഹൃദം സ്ഥാപിച്ച സഹപ്രവർത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

0
ഗ്രേറ്റർ നോയിഡ: കാമുകിയുമായി സൗഹൃദം സ്ഥാപിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് സഹപ്രവർത്തകനെ യുവാവ്...

സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്. പ്രധാനാധ്യാപകർ,...

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കുന്നവർക്കെതിരെ കർശന നടപടിയുമായി എംവിഡി

0
കൊച്ചി: പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്....

ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ

0
ആലപ്പുഴ: ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ. ആലപ്പുഴ നഗരസഭയുടെ...