ഡിവൈഎഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനയുഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിവൈഎഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. ഡിവൈഎഫ്‌ഐ നടത്തുന്നത് ഗുണ്ടാരാജെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ വിമര്‍ശനം. പത്തനംതിട്ട അങ്ങാടിക്കല്‍ അക്രമത്തിന്റെ വിഡിയോ പ്രചരിപ്പിച്ചത് ഗുണ്ടാസംഘങ്ങളുടെ ക്രിമിനല്‍ രീതി തെളിയിക്കുന്നതാണെന്നും ഡിവൈഎഫ്‌ഐ ഗുണ്ടാസംഘങ്ങള്‍ക്ക് പാളയം ഒരുക്കുന്നുവെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. അക്രമത്തെ നേതൃത്വം അപലപിക്കാത്തത് സമൂഹത്തിനുള്ള അപായസൂചനയെന്നും വിമര്‍ശനം ഉയര്‍ന്നു. അങ്ങാടിക്കല്‍ സഹകരമസംഘത്തിന്റെ തിരഞ്ഞെടുപ്പിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഇരുകൂട്ടരും അക്രമത്തിലേയ്ക്ക് തിരിഞ്ഞത്. അക്രമത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിരോധിച്ച പോലീസ് ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്യണമെന്ന് ചുവന്ന അങ്ങാടിക്കല്‍ എന്ന ഫെയ്‌സ് ബുക്കില്‍ സിപിഎം പ്രവര്‍ത്തകര്‍ പോസ്റ്റിട്ടിരുന്നു.

ജനാധിപത്യത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ രംഗത്തുവന്ന ഗുണ്ടാസംഘമാണ് സിപിഐ പ്രാദേശിക നേതാക്കള്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുനല്‍കാന്‍ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമായ ഒരു സംഘടനയുടെ പേരില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ മുന്നണിയെയും അത് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെയും പ്രതികൂട്ടിലാക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിലെ ഘടകകക്ഷികളും അവയുടെ ബഹുജന മുന്നണികളും ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളം ആയിക്കൂടെന്നും മുഖപത്രം പറയുന്നു. വന്‍ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ വിജയിപ്പിച്ച് അധികാരത്തിലേറ്റിയ എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും ജനമനസ്സുകളില്‍ നിന്ന് അകറ്റാനേ ഇത്തരം അക്രമസംഭവങ്ങള്‍ സഹായിക്കൂ എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...