റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അയോധ്യയില്‍ ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമം

For full experience, Download our mobile application:
Get it on Google Play

ലക്നൗ : റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അയോധ്യയില്‍ ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമം. റിപ്പബ്ലിക് ദിനത്തില്‍ വിവിധയിടങ്ങളില്‍ ആക്രമണം നടത്താന്‍ രാജ്യവിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ റെയില്‍വേ ട്രാക്കില്‍ നിന്നും ആറു ബോള്‍ട്ടുകള്‍ ഊരി മാറ്റി അപകടം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ട്രാക്കില്‍ പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥന്‍ ഇത് കണ്ടെത്തിയതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. അയോദ്ധ്യ – അചാര്യ നരേന്ദ്രദേവ് നഗര്‍ പ്രദേശത്തുള്ള റെയില്‍വേ പാളത്തിലാണ് ബോള്‍ട്ടുകള്‍ തുറന്ന് വച്ചിരുന്നത്.

ഇത് കണ്ടെത്തുന്നതിന് മുന്‍പ് മൂന്ന് ട്രെയിനുകള്‍ അതിലൂടെ കടന്ന് പോയിരുന്നു. വിവരമറിഞ്ഞതോടെ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി ട്രാക്ക് നന്നാക്കി. സംഭവത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...