കോന്നി : കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ അവധി എടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തിൽ കോന്നി എം എൽ എ യുടെ നടപടി പക്വത ഇല്ലാത്തത് എന്ന് സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്. കൃത്യമായി ആസൂത്രണം ചെയ്ത നാടകം പോലെയുള്ള കാര്യങ്ങൾ ആണ് ഇതുമായി ബന്ധപ്പെട്ട് കോന്നി താലൂക്ക് ഓഫീസിൽ നടന്നത്. ഭരണ കക്ഷി എം എൽ എ ആയ അഡ്വ കെ യു ജെനീഷ് കുമാർ എം എൽ എ പ്രതിപക്ഷ എം എൽ എയെ പോലെയാണ് പെരുമാറിയത്. കോന്നി താലൂക്ക് തഹൽസീദാർ രേഖാമൂലം രണ്ട് ദിവസത്തെ അവധി എടുത്തത്തിന് ശേഷം കോന്നി അഡീഷണൽ തഹൽസീദാർക്ക് ആയിരുന്നു ചുമതല നൽകിയിരുന്നത്.
പതിനഞ്ച് ജീവനക്കാരും പലതവണയായി രേഖാമൂലം അവധിക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിൽ അസ്വാഭാവികത ഉണ്ടെന്ന് കാണുന്നില്ല. വില്ലേജ് ഓഫീസുകളും മറ്റും വർഷാവസാന പരിശോധനകൾ നടക്കുന്നതിനാലും പകുതിയിലധികം ആളുകൾ ഫീൽഡ് സ്റ്റാഫ് ആയി പ്രവർത്തിച്ച് വന്നതിനാലും പകുതിയിൽ കൂടുതൽ ഉദ്യോഗസ്ഥർ ഈ ജോലിയുമായി പോയിരുന്നു. കൂടാതെ ഡെപ്യൂട്ടി തഹൽസീദാർക്ക് ചുമതല നൽകിയതിനാൽ ആവശ്യങ്ങളുമായി വന്ന പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായതുമില്ല. മാത്രമല്ല താലൂക്ക് ഓഫീസ് രജിസ്റ്റർ പരിശോധിക്കാൻ ജന പ്രതിനിധിക്ക് അനുവാദമില്ല. കോന്നി താലൂക്കിലെ രജിസ്റ്റർ പരിശോധിച്ച നടപടിയും ശരിയല്ല.
റവന്യു വകുപ്പ് മന്ത്രി കെ രാജൻ വളരെ ജാഗരൂകമായാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. റവന്യു വകുപ്പിൽ കുഴപ്പങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കുവാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നത്. സി പി ഐ യെയും റവന്യു വകുപ്പിനെയും കരിവാരി തേക്കാൻ എം എൽ എയും കൂട്ടരും നടത്തിയ ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്നും സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ് പറഞ്ഞു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.