കൊല്ലത്ത് ലോറിക്കടിയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 8 മണിക്കൂര്‍ ; മാറ്റിക്കിടത്തി ഡ്രൈവര്‍ സ്ഥലംവിട്ടു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊട്ടാരക്കരയില്‍ ലോറിക്കടിയില്‍പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 8 മണിക്കൂറോളം. സദാനന്ദപുരത്ത് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തില്‍ മരിച്ചവെട്ടിക്കവല സ്വദേശി രതീഷിന്റെ മൃതദേഹമാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ റോഡില്‍ കിടന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം മാറ്റിയത്. സംഭവത്തില്‍ തക്കല സ്വദേശിയായ ലോറി ഡ്രൈവര്‍ കൃഷ്ണകുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

തമിഴ്‌നാട്ടില്‍ നിന്ന് വാഴ വിത്തുമായി എത്തിയ ലോറി വാഴ വിത്തിറക്കിയ ശേഷം മുന്നോട്ട് എടുത്തപ്പോള്‍ രതീഷ് ലോറിക്കടിയില്‍ പെടുകയായിരുന്നു. രതീഷിനെ റോഡിന്റെ വശത്തേക്ക് മാറ്റി കിടത്തിയ ശേഷം ഡ്രൈവര്‍ ലോറിയുമായി പോയി. രാവിലെ റോഡരികില്‍ മൃതദേഹം കിടക്കുന്നതു കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടമരണമാണെന്നും മരിച്ചയാളെ തിരിച്ചറിയുന്നതും. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ലോറിക്കടിയില്‍പ്പെട്ടാണ് രതീഷിന് അപകടമുണ്ടായതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വാഹനവും ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...