ഇ പി ജയരാജനെതിരെ സി പി എം അന്വേഷണമില്ലെന്ന് എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിവാദം മാദ്ധ്യമസൃഷ്ടിയാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. മാദ്ധ്യമങ്ങള്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കൊന്നും വശംവദമാകാന്‍ പാര്‍ട്ടിയില്ല. വിഷയത്തില്‍ പാര്‍ട്ടി തലത്തില്‍ ഒരു അന്വേഷണവും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിശദീകരണം നല്‍കിയിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ട് സംബന്ധിച്ച വിവാദത്തില്‍ തന്നെ ബന്ധപ്പെടുത്തി തെറ്റായ വാര്‍ത്ത നല്‍കുന്ന മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ അവസാനം ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തെറ്റ് തിരുത്തല്‍ രേഖയിന്മേലുണ്ടായ ചര്‍ച്ചയ്ക്കിടെയാണ് ഇ പി ജയരാജനെതിരെ സാമ്പത്തിക കുറ്റാരോപണമുയര്‍ന്നതെന്നാണ് വിവരം. എന്നാല്‍ തന്റെ മകന്‍ തുടങ്ങിവെച്ച ബിസിനസ് സംരംഭമാണെന്നും ഭാര്യ ബാങ്കില്‍ നിന്ന് വിരമിച്ചപ്പോഴുണ്ടായ ആനുകൂല്യങ്ങള്‍ മകന്റെ ആവശ്യപ്രകാരം ഇതില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നുമായിരുന്നു ഇ പി ജയരാജന്റെ വിശദീകരണം. തനിക്ക് പങ്കാളിത്തമില്ല. റിസോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിയമാനുസൃതമായ അനുമതിയുടെ ഭാഗമായിട്ടുള്ളതാണ്. നാല്പത് വര്‍ഷത്തിലധികമായി പൊതുജീവിതത്തില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന തനിക്കെതിരെ വ്യക്തിഹത്യ നടത്താനാണ് ഇപ്പോള്‍ മന:പൂര്‍വ്വം ആരോപണമുയര്‍ത്തുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...