പത്തനംതിട്ടയില്‍ തമ്മിലടി – ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ക്യാമ്പ് എക്സിക്യൂട്ടീവ് വിളിക്കണമെന്ന് വി.ആർ സോജി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വിശദമായി ചർച്ച ചെയ്ത് പരിഹാരം കാണുന്നതിന് ഡിസിസിയുടെ ക്യാമ്പ് എക്സിക്യൂട്ടീവ് അടിയന്തിരമായി വിളിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വി.ആർ സോജി ഡിസിസി പ്രസിഡന്‍റിന് കത്ത് നൽകി. എന്നാൽ കത്തിലെ ആവശ്യം അംഗീകരിക്കുവാൻ ഡിസിസി പ്രസിഡന്റ് തയ്യാറായില്ല. അതീവഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ജില്ലാ കോൺഗ്രസ് പ്രസ്ഥാനം കടന്ന്‌ പോകുന്നതെന്നും പാർലമെന്റ്  തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം അവശേഷിക്കെ സംഘടനാപരമായ ദൗർബല്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും ചർച്ചചെയ്ത് പരിഹരിച്ചില്ലെങ്കിൽ പാർട്ടിയുടെ സ്ഥിതി വളരെ മോശമാകുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബാബു ജോര്‍ജിന് എതിരെയുള്ള സസ്പെൻഷൻ പാർട്ടി ഭരണഘടന അനുസരിച്ചുള്ളതല്ല. തെരഞ്ഞെടുക്കപ്പെട്ട കെപിസിസി മെമ്പറായ ബാബു ജോർജിനെതിരെ നടപടി സ്വീകരിക്കുവാൻ കെപിസിസി എക്സിക്യൂട്ടീവിന് മാത്രമേ അധികാരമുള്ളൂ. ഇതിനായി കെപിസിസി എക്സിക്യൂട്ടീവ് കൂടിയിട്ടില്ല. നടപടിക്ക് മുമ്പായി നോട്ടീസ് നിർബന്ധമായും നൽകിയിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ യാതൊരു നോട്ടീസും ബാബു ജോർജിന് നൽകിയിട്ടില്ല. ഡിസിസി പ്രസിഡന്റ് നടത്തിയ വാർത്ത സമ്മേളനത്തിൽ ബാബു ജോർജിനെതിരെ പരാതി നൽകിയിട്ടില്ലെന്നും നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. പരാതിക്കാരനോ രേഖാമൂലമായ പരാതിയോ ഇല്ലാതെ ഒരാൾക്കെതിരെ നടപടി സ്വീകരിക്കുവാൻ സാധിക്കില്ല. സിസിടിവി ദൃശ്യങ്ങൾ ഡിസിസി പ്രസിഡന്റ് മനപ്പൂർവ്വം സ്വകാര്യ വാർത്താ ചാനലിന് നൽകി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു.

പീലിപ്പോസ് തോമസ് എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുവാൻ ആണ് പരിശ്രമിച്ചത്. ഡിസിസി അധ്യക്ഷ പദവി പാർട്ടിയിലെ രക്ഷകര്‍തൃ സ്ഥാനമാണ്. ക്യാമ്പ് എക്സിക്യൂട്ടീവ് വിളിച്ച് ചേർക്കണമെന്ന് കത്ത് നൽകിയിട്ടും മറുപടി ലഭിക്കാത്തത് കൊണ്ടാണ് കത്തിലെ ഉള്ളടക്കം പരസ്യപ്പെടുത്തുന്നത് എന്നും ഡിസിസിയുടെ മുഖ്യധാരയിൽ പ്രവർത്തിച്ചിരുന്ന തന്നെ കഴിഞ്ഞ ഒന്നര വർഷമായി പരിപൂർണ്ണമായും മാറ്റി നിർത്തിയിരിക്കുകയാണ് എന്നും വി.ആർ സോജി പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...