രാജ്യസഭ സീറ്റിൽ അവകാശവാദമുന്നയിക്കാന്‍ സി.പി.ഐയും കേരള കോണ്‍ഗ്രസ് എമ്മും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ വീണ്ടും അവകാശവാദമുന്നയിക്കാന്‍ സി.പി.ഐയും കേരള കോണ്‍ഗ്രസ് എമ്മും. മൂന്ന് സീറ്റിന്റെ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. ഇതില്‍ രണ്ട് സീറ്റിലാണ് ഇടത് മുന്നണിക്ക് ജയിക്കാന്‍ കഴിയുക. എന്നാല്‍, എളമരം കരീം ഒഴിയുമ്പോള്‍ ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റ് ഏറ്റെടുക്കാനാണ് സി.പി.എമ്മിന്റെ നീക്കം. ബിനോയ് വിശ്വം, ജോസ് കെ. മാണി, എളമരം കരീം എന്നിവരുടെ രാജ്യസഭ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിക്ക് രണ്ട് സീറ്റിലും യുഡിഎഫിന് ഒരു സീറ്റിലും ജയിക്കാന്‍ കഴിയും. സിപിഐയ്ക്കുംകേരള കോണ്‍ഗ്രസ് എമ്മിനും അഭിമാനപ്രശ്നമാണ് രാജ്യസഭ സീറ്റ്. കാരണം രണ്ട് പാർട്ടിയുടേയും ഏറ്റവും പ്രധാനപ്പെട്ട നേതാക്കൻമാർ കൈവശം വെച്ചിരിക്കുന്ന സീറ്റുകളാണിത്. അതുകൊണ്ട് കാലാവധി കഴിഞ്ഞാലും ജയിക്കാന്‍ കഴിയുന്ന രാജ്യസഭ സീറ്റിന് വേണ്ടി അവകാശവാദമുന്നണിയിക്കാനാണ് രണ്ട് പാർട്ടികളുടേയും തീരുമാനം.

ഇടത് മുന്നണി സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന സമയത്ത് തങ്ങള്‍ക്ക് ഒരേ സമയം രണ്ട് രാജ്യസഭ സീറ്റ് ഉണ്ടാകാറുണ്ടെന്നാണ് സി.പി.ഐ പറയുന്നത്. തങ്ങള്‍ ഇടത് മുന്നണിയിലേക്ക് വരുമ്പോഴേ രാജ്യസഭ സീറ്റ് ഉണ്ടായിരുന്നുവെന്നും അത് കൊണ്ട് ജോസ് കെ. മാണിക്ക് തന്നെ സീറ്റ് വേണമെന്നുമാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ആവശ്യം. അതേസമയം ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റ് ഏറ്റെടുക്കാന്‍ തന്നെയാണ് സി.പി.എമ്മിന്‍റെ നീക്കം. രാജ്യസഭ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം വരുന്നതിന് പിന്നാലെ ഇടത് മുന്നണി യോഗം ചേർന്ന് സീറ്റ് വിഭജനം പൂർത്തിയാക്കും. യുഡിഎഫിന് ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റ് മുസ്‍ലിം ലീഗിന് നല്‍കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരിന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പൊലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...