Sunday, July 21, 2024 5:28 pm

കൃഷിമന്ത്രി പി പ്രസാദിന്‍റെ ഇസ്രയേൽ യാത്ര സിപിഎമ്മിന്‍റെ വിയോജിപ്പിനെ തുടർന്ന് സിപിഐ വിലക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൃഷിമന്ത്രി പി പ്രസാദിന്‍റെ ഇസ്രയേൽ യാത്ര സിപിഎമ്മിന്‍റെ വിയോജിപ്പിനെ തുടർന്ന് സിപിഐ വിലക്കി. കർഷകർക്കൊപ്പം ഇസ്രയേല്‍ സന്ദർശിക്കാനുള്ള തീരുമാനത്തിൽ നിന്ന് കൃഷിമന്ത്രിയെ ഒഴിവാക്കുകയായിരുന്നു. യാത്ര ഒഴിവാക്കണമെന്ന് സിപിഎം ദേശീയ നേതൃത്വം നിർദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ 20 കർഷകരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 30 അംഗസംഘം ഇസ്രയേൽ സന്ദർശിക്കാനായിരുന്നു തീരുമാനം. എന്നാൽ നയപരമായും രാഷ്ട്രീയപരമായും എതിർക്കുന്ന ഇസ്രേയേലിൽ ഇടതുസർക്കാരിലെ ഒരു മന്ത്രി സന്ദര്‍ശിക്കുന്നതിലെ ധാർമികതയെ സിപിഎം ഉന്നയിച്ചത്.

സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി സിപിഐ ജനറൽ സെക്രട്ടറിയെ മന്ത്രിയുടെ യാത്രയിൽ വിയോജിപ്പ് അറിയിച്ചിരുന്നു. പാലസ്തീൻ ജനതയോടുള്ള സമീപനം ഉൾപ്പെടെ ഇസ്രയേൽ ഭരണകൂടത്തെ ജനവിരുദ്ധയുടെ ഉദാഹരണമായാണ് സിപിഎമ്മും സിപിഐയും വിശദീകരിക്കാറുള്ളത്. അത്തരമൊരു രാജ്യത്തേക്ക് ഇടതുപക്ഷ സർക്കാരിലെ ഒരു മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയുമായി പ്രസാദ് പോകുന്നത് അനൗചിത്യമാണെന്ന് ഇരുപാർട്ടിയിലെയും ജനറൽ‌ സെക്രട്ടറിമാരുടെ ചർച്ചയിൽ ഉയർന്നു.

വിദേശയാത്രകൾക്ക് മുൻപ് പാർട്ടിയിൽ അനുമതി തേടുന്ന രീതി ഇടതുപാർട്ടയിലുണ്ട്. എന്നാൽ സിപിഐയിൽ മന്ത്രി അറിയിച്ചിരുന്നില്ല. യാത്ര സംബന്ധിച്ച ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് നേതാക്കള്‍ മന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തെക്കുറിച്ചറിയുന്നത്. താത്കാലം യാത്ര മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി

0
പത്തനംതിട്ട : ചരിത്ര പ്രസിദ്ധമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്ക് തുടക്കമായി....

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം വളരുന്നു ; സി ആർ കേശവൻ

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വികസിത ഭാരതമെന്ന സ്വപ്‌നം യാഥാർത്ഥ്യമാകുകയാണെന്ന് ബിജെപി...

അർജുനായി തെരച്ചിൽ ; റഡാറിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് ലോറിയില്ല – ലോറി കരയിലുണ്ടാകാൻ...

0
കർണാടക : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ തുടരുന്നു. റഡാറിൽ...

2050- ഓടെ ഇന്ത്യയിലെ പ്രായമായവരുടെ ജനസംഖ്യ ഇരട്ടിയാകും ; പുതിയ വിവരങ്ങൾ പുറത്ത്

0
ഡൽ​ഹി: 2050-ഓടെ ഇന്ത്യയിലെ പ്രായമായവരുടെ ജനസംഖ്യ ഇരട്ടിയാകുമെന്ന് യു.എൻ.എഫ്.പി.എ ഇന്ത്യ മേധാവി...