കാട്ടാക്കട : ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര കാണാൻ വീട്ടുകാർ പോയിരുന്ന സമയം വീട് കുത്തിതുറന്ന് വൻ കവർച്ച. 23 പവൻ സ്വർണം കള്ളൻ കൊണ്ടു പോയി. രണ്ടര മണിക്കൂറിനുള്ളിൽ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച വിവരം മനസ്സിലാക്കിയത്. ആനാകോട് മണിയൻ പറമ്പിൽ വീട്ടിൽ വാട്ടർ അതോറിറ്റി ജീവനക്കാരൻ രാജേന്ദ്രന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. ശനി രാത്രി ഏഴരയോടെ വീടിന് സമീപത്തെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടി ഘോഷയാത്ര കാണാൻ കുടുംബ സമേതം പോയി. ഒൻപതോടെ തിരികെയെത്തി. രണ്ടര മണിക്കൂറിനുള്ളിലായിരുന്നു കവർച്ച.
വീടിന്‍റെ പിൻവാതിൽ തുറന്ന് അകത്ത് കടന്നമോഷ്ടാവ് കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും 200 രൂപയും കവർന്നു. ക്ഷേത്ര ഉത്സവവും വീട്ടുകാർ ക്ഷേത്രത്തിലേക്ക് പോകും എന്ന് അറിയുന്നവർ ആരെങ്കിലും കവർച്ച ആസൂത്രണം ചെയ്തിരിക്കാം എന്നാണ് നിഗമനം. ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. കാട്ടാക്കട ഇൻസ്പെക്ടർ ബിനീഷ് ലാൽ, എസ്.ഐ.സുനിൽ ഗോപി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.