മുഖ്യമന്ത്രിയുടെ ആലപ്പുഴയിലെ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയിൽ ചെങ്കൊടിപ്പോര്. മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിക്കാൻ സിപിഐ കൗൺസിലർമാർ. ജനറൽ ആശുപത്രിയിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നഗരസഭാ വൈസ് ചെയർമാൻ ഉൾപ്പെടെ ഉള്ളവകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിലാണ് പ്രതിഷേധം. മൂന്നുമണിക്കാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. 52 പേരിൽ 9 കൗൺസിലർമാരാണ് പരിപാടിയിൽ പങ്കെടുക്കാത്തത്. എന്നാൽ സിപിഐ നേതാക്കൾ വാർത്ത നിഷേധിച്ച് രംഗത്തെത്തി. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഒപി ബ്ലോക്ക് ഉദ്ഘാടനത്തിനായാണു മുഖ്യമന്ത്രി എത്തുന്നത്. ചടങ്ങില്‍ വൈസ് ചെയര്‍മാനായിരുന്നു സ്വാഗതം പറയേണ്ടിയിരുന്നത്. എന്നാല്‍ വൈസ് ചെയർമാൻ ഉൾപ്പെടെ ഒൻപത് കൗൺസിലർമാര്‍ ചടങ്ങിൽനിന്നു വിട്ടുനിൽക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പി.എസ്.എം ഹുസൈന്‍ പുന്നപ്ര-വയലാര്‍ സമര വാരാചാരണവുമായി ബന്ധപ്പെട്ട് നിലവില്‍ വയലാറിലാണുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിലെ ജീവനക്കാരും ഐക്യദാര്‍ഢ്യവുമായി പരിപാടി ബഹിഷ്ക്കരിക്കുന്നുണ്ട്. ഡ്യൂട്ടി ഡോക്ടറുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പോലീസാണ് ഹുസൈൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചു കയറി ഡ്യൂട്ടി തടസപ്പെടുത്തുകയും രോഗികളുടെ മുന്നിൽ അപമാനിച്ചെന്നുമായിരുന്നു പരാതി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...