സി പി ഐ ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇളമണ്ണൂർ മാവിള പടിഞ്ഞാറ് ബ്രാഞ്ച് സമ്മേളനം സി പി ഐ ജില്ല സെക്രട്ടറി എ പി ജയൻ ഉദ്ഘാടനം ചെയ്തു. കെ തുളസിധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അഗം സി കെ അശോകൻ, ആർ സുഭാഷ് കുമാർ, എം കെ വാമൻ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറിയായി കെ ബി സുജാതൻ, അസിസ്റ്റന്റ് സെക്രട്ടറി ആയി താജുദീൻ എന്നിവരെ തിരഞ്ഞെടുത്തു. സി പി ഐ അതിരുംകൽ, അഞ്ചുമുക്ക് വനിതാ ബ്രാഞ്ച് സമ്മേളനങ്ങൾ സി പി ഐ മണ്ഡലം കമ്മറ്റി അംഗം എ കെ ദേവരാജൻ ഉത്ഘാടനം ചെയ്തു. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മറ്റി അംഗം മിനി മോഹൻ, ലോക്കൽ കമ്മറ്റി അംഗം എം കെ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

അതിരുംകൽ ബ്രാഞ്ച് സെക്രട്ടറിയായി ഡി രാജേന്ദ്രനെയും അഞ്ചുമുക്ക് വനിതാ ബ്രാഞ്ച് സെക്രട്ടറിയായി ശാരദ ശിവനെയും തിരഞ്ഞെടുത്തു. തണ്ണിത്തോട് മൂഴി എ ബി ബ്രാഞ്ച് സമ്മേളങ്ങൾ നടന്നു. എ ബി ബ്രാഞ്ച് സമ്മേളനങൾ മണ്ഡലം കമ്മറ്റി അംഗം കെ സന്തോഷ്‌ ഉത്ഘാടനം ചെയ്തു. ജ്യോതി കുമാർ അധ്യക്ഷത വഹിച്ചു. എ ആർ സ്വഭുവിനെ എ ബ്രാഞ്ച് സെക്രട്ടറിയായും വി അശ്വതിയെ അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ബിന്ദു ജ്യോതിയെ ബി ബ്രാഞ്ച് സെക്രട്ടറിയായും എസ് ബാബുവിനെ അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

പഞ്ചായത്ത്പടി ബ്രാഞ്ച് സമ്മേളനം സി പി ഐ ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജെയിംസ് അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറിയായി സി ഡി രാജനെയും അസിസ്റ്റന്റ് സെക്രട്ടറി ആയി ജോസിനെയും തിരഞ്ഞെടുത്തു. സി പി ഐ വടക്കുപ്പുറം ബ്രാഞ്ച് സമ്മേളനം സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്തു. ഷാനവാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി വർഗീസ് ശാമുവൽ, അസിസ്റ്റന്റ് സെക്രട്ടറിയായി വിജയൻ വടക്കുപ്പുറം എന്നിവരെ തിരഞ്ഞെടുത്തു. അംബേത്കർ ഗ്രാമം ബ്രാഞ്ച് സമ്മേളനം സി പി ഐ മലയ്യാലപ്പുഴ ലോക്കൽ സെക്രട്ടറി വെട്ടൂർ മജീഷ് ഉദ്ഘാടനം ചെയ്തു. രാഹുൽ കൃഷ്ണ അധ്യക്ഷത വഹിച്ചു.

സെക്രട്ടറിയായി രാഹുൽ കൃഷ്ണയെയും അസിസ്റ്റന്റ് സെക്രട്ടറിയായി സുദേവനെയും തിരഞ്ഞെടുത്തു. അടവികുഴി ബ്രാഞ്ച് സമ്മേളനം ജില്ലാ കമ്മറ്റി അംഗം സത്യാനന്ദപണിക്കർ ഉദ്ഘാനം ചെയ്തു. സുനിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി സുനിൽ, അസിസ്റ്റന്റ് സെക്രട്ടറിയായി ഉദയൻ എന്നിവരെ തിരഞ്ഞെടുത്തു. വട്ടമൺ ബ്രാഞ്ച് സമ്മേളനം കെ ശിവദാസ് ഉദ്ഘാടനം ചെയ്തു. ഉഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി രാജൻ, അസിസ്റ്റന്റ് സെക്രടറിയായി ശ്രീജിത്ത്‌ എന്നിവരെ തിരഞ്ഞെടുത്തു. സിപിഐ ആരുവാപ്പുലം പഞ്ചായത്ത്‌ പടി ബ്രാഞ്ച് സമ്മേളനം സി പി ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ.സത്യാനന്ദ പണിക്കർ ഉദ്ഘാടനം ചെയ്തു. സന്തോഷ്‌ കൊല്ലൻപടി, ഹനീഷ് ആർ, എ. എൻ കൃഷ്ണൻ കുട്ടി മോഹനൻ ബി രാജൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ആയി ഷാജിത എ അസിസ്റ്റന്റ് സെക്രട്ടറി ആയി പി എം രാജൻ തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...