ഒല്ലൂർ മണ്ഡലത്തിൽ മിന്നുന്ന ജയത്തോടെ സിപിഐ സ്ഥാനാർഥി കെ. രാജൻ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ മിന്നുന്ന ജയത്തോടെ സിപിഐ സ്ഥാനാർഥി കെ. രാജൻ. 8884 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാജൻ യുഡിഎഫ് സ്ഥാനാർഥി ഷാജി കോടങ്കണ്ടത്തിനെ പരാജയപ്പെടുത്തിയത്. രാജൻ 69703 വോട്ട് നേടിയപ്പോൾ 60819 വോട്ട് യുഡിഎഫ് സ്ഥാനാർഥി നേടി. എൻഡിഎ സ്ഥാനാർഥി ബിജോയ് തോമസ് 19737 വോട്ട് നേടി. ഒല്ലൂരിൽ അടുപ്പിച്ച് രണ്ട് ടേം എംഎൽഎയായിരുന്നു കെ. രാജൻ.  2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 21,506 വോട്ടിന്‍റെ ഭൂരിപക്ഷവുമായി വിജയിച്ച കെ. രാജൻ രണ്ടാം പിണറായി സർക്കാരിലെ റവന്യൂ വകുപ്പ് മന്ത്രിയായി. റവന്യൂ മന്ത്രി എന്ന നിലയിലുള്ള മികച്ച പ്രകടനമാണ് രാജനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ ഇടതുപക്ഷത്തിനെ പ്രേരിപ്പിച്ചത്. 2016-ലെ തെര‍ഞ്ഞെടുപ്പില്‍ 71,666 വോട്ടുകള്‍ നേടിയ കെ.രാജൻ 2021-ൽ 4,991 വോട്ടുകള്‍ വർധിപ്പിച്ചത് ജനകീയതയ്ക്ക് തെളിവായിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...