പത്തനംതിട്ട : ചെറുകോൽ പഞ്ചായത്തിലെ 2,11,12 വാർഡുകളിൽ പത്തിലധികം പേർക്ക് കൊവിഡ് പോസിറ്റീസ് സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നതായും അതിനാൽ പ്രദേശത്ത് സമൂഹ വ്യാപനത്തിന്റെ സാദ്ധ്യത നിലനിൽക്കുന്നതിനാൽ പ്രദേശത്ത് റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടി വേണമെന്ന് സി പി ഐ ചെറുകോൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ചെറുകോൽ പഞ്ചായത്തിലെ വാർഡുകൾ കേന്ദ്രീകരിച്ച് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതിനുള്ള നടപടി ഉണ്ടാവണം. പ്രദേശത്തെ ഓഡിറ്റോറിയങ്ങൾ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആക്കുന്നതിനുള്ള നടപടി ഉണ്ടാവണമെന്നും സി.പി.ഐ ചെറുകോൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. എം.ബി. സിജു, അബ്ദുൾ ഫസിൽ, റഹിം കുട്ടി എന്നിവർ സംസാരിച്ചു. അധികൃതർക്ക് നിവേദനം നൽകുന്നതിന് യോഗം തീരുമാനിച്ചു.