ഗാന്ധി കുടുംബത്തിന്റെ ഹരിയാനയിലെ ആസ്തികളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീഗഢ് : നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള സംസ്ഥാനത്തെ സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടു. ഹരിയാന ചീഫ് സെക്രട്ടറി കേഷ്‌നി ആനന്ദ് അറോറ നഗര തദ്ദേശ സ്വയംഭരണ വകുപ്പിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നീ മൂന്ന് ട്രസ്റ്റുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു സമിതി രൂപീകരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഭൂപേന്ദ്ര സിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹരിയാനയില്‍ അധികാരത്തിലിരുന്ന 2004 നും 2014 നും ഇടയില്‍ ഗാന്ധി കുടുംബം വാങ്ങിയ സ്വത്തുക്കള്‍ അന്വേഷിക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം നടന്നുവരികയാണ്. ഗുരുഗ്രാമിലെ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന് അനുവദിച്ച പ്ലോട്ടും അന്വേഷണ പരിധിയിലാണെന്ന് അധികൃതര്‍ അറിയിച്ചു. വിദേശ സംഭാവനകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നാണ് വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...