ചെറുകോൽ പഞ്ചായത്തിൽ സമൂഹ വ്യാപനസാധ്യത ; റാപ്പിഡ് ടെസ്റ്റ് നടത്തണം : സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചെറുകോൽ പഞ്ചായത്തിലെ 2,11,12 വാർഡുകളിൽ പത്തിലധികം പേർക്ക് കൊവിഡ് പോസിറ്റീസ് സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നതായും അതിനാൽ പ്രദേശത്ത് സമൂഹ വ്യാപനത്തിന്റെ സാദ്ധ്യത നിലനിൽക്കുന്നതിനാൽ  പ്രദേശത്ത് റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടി വേണമെന്ന് സി പി ഐ ചെറുകോൽ ലോക്കൽ കമ്മിറ്റി  ആവശ്യപ്പെട്ടു.

ചെറുകോൽ പഞ്ചായത്തിലെ വാർഡുകൾ കേന്ദ്രീകരിച്ച് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതിനുള്ള നടപടി ഉണ്ടാവണം.  പ്രദേശത്തെ ഓഡിറ്റോറിയങ്ങൾ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആക്കുന്നതിനുള്ള നടപടി ഉണ്ടാവണമെന്നും സി.പി.ഐ ചെറുകോൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. എം.ബി. സിജു, അബ്ദുൾ ഫസിൽ, റഹിം കുട്ടി എന്നിവർ സംസാരിച്ചു. അധികൃതർക്ക് നിവേദനം നൽകുന്നതിന് യോഗം തീരുമാനിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...