ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ തയ്യാറായില്ല : ശ്വാസതടസ്സവുമായി വന്ന സെക്യുരിറ്റി ജീവനക്കാരന്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ആലുവ : ആലുവയില്‍ ചുമയും ശ്വാസംമുട്ടലും മൂലം ആശുപത്രിയിലെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. ആലുവ ജില്ലാ ആശുപത്രിയിലാണ് സംഭവം. ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സില്‍ എത്തിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ വിജയനാണ് മരിച്ചത്.

ആലുവ പുളിഞ്ചോടിലെ സെക്യൂരിറ്റി ജീവനക്കാരനാണ് വിജയന്‍. രാവിലെ 9.15 ഓടേയാണ് ഇദ്ദേഹത്തിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. ഉടനെ തന്നെ ആംബുലന്‍സ് വരുത്തിച്ച്‌ ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ വെച്ചാണ് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചത്.

രാവിലെ 9.15ന് എത്തിച്ച സെക്യൂരിറ്റി ജീവനക്കാരന് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹം പത്തു മണിയോടെയാണ് മരിക്കുന്നത്. ഇതുവരെ ചികിത്സ നിഷേധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യം ക്യാഷ്വലിറ്റിയിലാണ് കൊണ്ടുപോയത്. എന്നാല്‍ ശ്വാസംമുട്ടലും ചുമയും അനുഭവപ്പെടുന്നുണ്ട് എന്ന് പറഞ്ഞതോടെ കോവിഡ് സംശയത്തില്‍ വിജയനോട് പനിവാര്‍ഡിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. ഇവിടെ വൈദ്യുതി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കോവിഡ് വാര്‍ഡിലേക്ക് കൊണ്ടുപോയി. ഇതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്.

മുക്കാല്‍ മണിക്കൂറോളം ചികിത്സ നിഷേധിച്ചതായി ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു. നടന്ന് ആംബുലന്‍സില്‍ കയറിയ ആളാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം മരിച്ചതെന്നും ഡ്രൈവര്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...