ന്യൂഡല്‍ഹി : സി.പി.ഐയുടെ നേതൃ യോഗങ്ങള്‍ ദില്ലിയില്‍ ഇന്ന് തുടങ്ങും. ഇന്നും നാളെയും ദേശീയ എക്‌സിക്യൂട്ടീവ് യോഗം ചേരും. വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ദേശീയ കൗണ്‍സില്‍ യോഗവും നടക്കും. വിജയവാഡയില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനുള്ള രേഖകള്‍ തയ്യാറാക്കുകയാണ് യോഗത്തിന്റ പ്രധാന അജണ്ട. കരട് രാഷ്ട്രീയ പ്രമേയത്തിന് ഇന്ന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗം രൂപം നല്‍കും.
ദേശീയ കൗണ്‍സില്‍ യോഗമാണ് രേഖക്ക് അംഗീകാരം നല്‍കേണ്ടത്. സംഘടന രേഖ, പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ട് എന്നിവക്കും നേതൃയോഗങ്ങള്‍ രൂപം നല്‍കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍, അഗ്നിപഥ് പ്രതിഷേധം തുടങ്ങിയ സമീപകാല രാഷ്ട്രീയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.