ഡി.സി.സി പ്രസിഡന്റിനെതിരെ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ പിതാവ് മാനനഷ്ട കേസ് ഫയല്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഡി.സി.സി പ്രസിഡന്റിനെതിരെ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ പിതാവ് മാനനഷ്ട കേസ് ഫയല്‍ ചെയ്തു. ധീരജിന് എതിരെ ഡി.സി.സി പ്രസിഡന്റ്‌ സി.പി മാത്യു അപവാദ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് പിതാവ് കോടതിയെ സമീപിച്ചത്. ഇടുക്കി എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്നു ധീരജ്. കട്ടപ്പനയില്‍ നടന്ന പൊതുയോഗത്തില്‍ കള്ളും കഞ്ചാവുമടിച്ച്‌ നടന്ന സംഘത്തില്‍പ്പെട്ടയാളാണ് ധീരജ് എന്ന ഡി.സി.സി പ്രസിഡന്റിന്റെ പരാമര്‍ശത്തിനെതിരെയാണ് പരാതി. ഇത് തന്റെ മകനെ അപമാനിക്കുന്നതാണെന്നും മകന്റെ വിയോഗത്തില്‍ തകര്‍ന്ന തനിക്കും കുടുംബത്തിനും കൂടുതല്‍ മാനസിക വിഷമമുണ്ടാക്കുന്നതാണ് പ്രസ്താവനയെന്നും ധീരജിന്റെ പിതാവ് രാജേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരി പത്തിനായിരുന്നു ഇടുക്കി എഞ്ചിനീയറിങ്ങ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ ധീരജ് കൊല്ലപ്പെട്ടത്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എട്ട് പേര്‍ക്കെതിരെ കൊലപാതകത്തിനും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കേസ് തൊടുപുഴ കോടതിയില്‍ വിചാരണഘട്ടത്തിലാണ്. ഇതിനിടയിലായിരുന്നു കഴിഞ്ഞ ജൂണ്‍ 25 ന് കട്ടപ്പനയില്‍ നടന്ന യോഗത്തില്‍ ഇടുക്കി ഡി.സി.സി പ്രസിഡന്റ് ധീരജിനെതിരായ പ്രസ്താവന നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...