കാര്‍ വീട്ടിലേക്ക് ഇടിച്ചു കയറി ; രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വീട്ടുടമയെ കാറിലുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : എഴുകോണില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഗേറ്റും ചുറ്റുമതിലും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചു കയറി. നിസ്സാര പരിക്കുകളോടെ യാത്രക്കാര്‍ രക്ഷപെട്ടു. എഴുകോണ്‍ രണ്ടാലുംമുക്ക് കാരുണ്യ നഗറില്‍ ബിവറേജസ് ഷോപ്പിന് സമീപം സൗപര്‍ണ്ണികയില്‍ ബാബുരാജന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് വാഹനം ഇടിച്ചു കയറിയത്. ഇടയ്ക്കിടം സ്വദേശികളായ ഗിരീഷ്, കിരണ്‍ , പോച്ചംകോണം സ്വദേശി ഷിജു എന്നിവരാണ് അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വീട്ടുടമയെ കാറിലുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. ഇതേ തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയും ഉണ്ടായി. തുടര്‍ന്ന് എഴുകോണ്‍ പോലീസ് സ്ഥലത്തെത്തി യാത്രക്കാരെ കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് മേഖലയില്‍ സംഘര്‍ഷ സ്ഥിതിക്ക് അയവുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...