മുട്ടിൽ മരംമുറി വിവാദത്തിൽ സിപിഐ ഇന്ന് പ്രതികരിച്ചേക്കും ; കാനം ഇന്ന് തിരുവനന്തപുരത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുട്ടിൽ മരംകൊള്ളയിൽ സിപിഐയുടെ പ്രതികരണം ഇന്നുണ്ടായേക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് തിരുവനന്തപുരത്തെത്തും. മരംമുറി കേസിൽ മുൻമന്ത്രിമാർ പ്രതികരിച്ചിരുന്നെങ്കിലും പാർട്ടിയുടെ മുതിർന്ന നേതാക്കളാരും ഇതുവരെയും പ്രതികരിച്ചിരുന്നില്ല. മരംകൊള്ള വിവാദത്തിൽ സിപിഐ എടുത്തിരിക്കുന്ന നിലപാടെന്ത്, വീഴ്ച ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇന്ന് കാനം പ്രതികരിക്കാൻ സാധ്യതയുണ്ട്.

മരംമുറി വിവാദത്തിൽ മുൻ റവന്യൂ മന്ത്രിയുടെ ഓഫീസിന് വീഴ്ചയുണ്ടായെന്ന് ഇസ്മായിൽ പക്ഷം ആരോപിച്ചിരുന്നു. പെരിയ മരം മുറിക്കേസിൽ ആരോപണ വിധേയനായ അന്നത്തെ റവന്യൂ മന്ത്രി കെ ഇ ഇസ്മായിലിനൊപ്പം പാർട്ടി നിന്ന കാര്യമാണ് കാനം പക്ഷം ഉയർത്തിക്കാട്ടുന്നത്. മരം മുറിക്ക് വഴിയൊരുക്കിയത് റവന്യൂ മന്ത്രിയുടെ ഓഫീസാണെന്നും ഇസ്മായിൽ പക്ഷം ആരോപിക്കുന്നുണ്ട്. പ്രകാശ് ബാബു അനുകൂലികളും ഇവർക്കൊപ്പമാണ്. ഇ ചന്ദ്രശേഖരന് നിയമസഭയുടെ പരിരക്ഷയുണ്ടെങ്കിൽ അന്ന് വനം മന്ത്രിയായിരുന്ന കെ രാജുവിന് ഇതുമില്ല.

കോടതി മുഖേന അന്വേഷണം വന്നാൽ പ്രതിരോധത്തിലാവുക സിപിഎ ആണെന്നാണ് ഇസ്മായിൽ പക്ഷം വാദിക്കുന്നത്. സിപിഐയിൽ അമർഷം പുകയുന്നുണ്ടെങ്കിലും പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യം ഇ ചന്ദ്രശേഖരന് അനുകൂലമാണ്. സംസ്ഥാന നിർവാഹക സമിതിയിൽ ഭൂരിപക്ഷവും കാനത്തെ അനുകൂലിക്കുന്നവരാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലശ്ശേരി – വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

0
കണ്ണൂർ : സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ച കേസിലെ പ്രതികളെ ദിവസങ്ങൾ...

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി

0
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ...

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : പന്തളം പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാമത്

0
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി...

ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ

0
ദില്ലി: ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ. ഈ വർഷത്തെ...