Thursday, May 8, 2025 11:03 am

എലിമുള്ളുംപ്ലാക്കൽ വന സംരക്ഷണ സമിതിയിലെ ക്രമക്കേടുകൾ പരിഹരിക്കണം : സി പി ഐ

For full experience, Download our mobile application:
Get it on Google Play

കോന്നി : എലിമുള്ളുംപ്ലാക്കൽ വന സംരക്ഷണ സമിതിയിലെ ക്രമക്കേടുകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് സി പി ഐ എലിമുള്ളുംപ്ലാക്കൽ ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. എലിമുള്ളുംപ്ലാക്കൽ വന സംരക്ഷണ സമിതി അംഗങ്ങളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിൽ നിറയെ അപാകതയാണ്. നിലവിൽ ഉണ്ടായിരുന്ന അംഗങ്ങളെ ഒഴിവാക്കിയും അഞ്ച് വർഷം മുൻപ് ഭവന സന്ദർശനം നടത്തി ഫീസ് ഈടാക്കി ചേര്‍ത്ത അംഗങ്ങളെ ഒഴിവാക്കിയുമാണ് ഇപ്പോള്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അധികാരികളുടെ ഇഷ്ടക്കാരെ മാനദണ്ഡമോ കാലയളവോ കൂടാതെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ശ്രമിച്ചിട്ടുമുണ്ട്. മുൻപ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചുവെങ്കിലും ചട്ട ലംഘനം കാരണം സമിതി അംഗങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. വരാൻ പോകുന്ന വന സംരക്ഷണ സമിതി തെരഞ്ഞെടുപ്പിന് മുൻപായി അപാകതകൾ പരിഹരിച്ച് മുൻ കാലയളവു മുതൽ ഉള്ള അംഗങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തി മാനദണ്ഡങ്ങൾക്ക്‌ വിധേയമായി തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഇപ്പോള്‍ ആവശ്യം ഉയരുന്നത്. സമിതി പ്രവർത്തനങ്ങളിൽ അധികാരികൾ കൂടുതല്‍ ഉത്തരവാദിത്തപരമായി ഇടപെടണമെന്നും സി പി ഐ എലിമുള്ളുംപ്ലാക്കൽ ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാലെഗാവ് സ്ഫോടനക്കേസിൽ പ്രത്യേക എൻഐഎ കോടതി ഇന്നു വിധി പറയും

0
മുംബൈ : മാലെഗാവ് സ്ഫോടനക്കേസിൽ പ്രത്യേക എൻഐഎ കോടതി ഇന്നു വിധി...

കോട്ടയത്തുനിന്നും മോഷ്ടിച്ച ബൈക്കുമായെത്തി തിരുവല്ലയിൽ മോഷണശ്രമം നടത്തിയ സംഘത്തെ പിടികൂടി

0
തിരുവല്ല : മോഷ്ടിച്ച ബൈക്കുമായി തിരുവല്ലയിലെത്തി മോഷണശ്രമം നടത്തിയ കൗമാരക്കാരനടങ്ങിയ...

അമൃത്‌സര്‍ വിമാനത്താവളം പൂര്‍ണമായും അനിശ്ചിത കാലത്തേക്ക് അടച്ചു

0
അമൃത്‌സര്‍ : പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ...

പുല്ലാട് തെങ്ങുംതോട്ടം ദേവീക്ഷേത്ര ഉത്സവത്തിന് തുടക്കമായി

0
കോഴഞ്ചേരി : പുല്ലാട് തെങ്ങുംതോട്ടം ദേവീക്ഷേത്ര ഉത്സവത്തിന് ബുധനാഴ്ച തുടക്കമായി....