പത്തനംതിട്ട : സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നഗരത്തിലെ പഴയ സ്വകാര്യ ബസ്സ് സ്റ്റാന്റ് പൂര്‍ണ്ണമായി കെട്ടിയടച്ചതില്‍ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു. ഈ മാസം ഏഴാം തീയതിയാണ് സമ്മേളനം നടക്കുക. എന്നാല്‍ വളരെ മുന്നേതന്നെ ഈ സ്ഥലം സി.പി.ഐ കയ്യടക്കുകയായിരുന്നു എന്നാണ് ആക്ഷേപം.
ചെറിയ വാഹനങ്ങള്‍ക്ക് പോലും ഇതിലെ കയറി പോകാൻ സാധിക്കാത്ത രീതിയില്‍ വഴി അടച്ചാണ് സ്റ്റേജ് നിർമ്മിച്ചതെന്ന് വ്യാപാരി വ്യവസായി സമിതി പറയുന്നു. പ്രതികൂല കാലാവസ്ഥയിൽ വ്യാപാരികള്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചെറിയ വാഹനങ്ങൾക്ക് പോലും ഇവിടേയ്ക്ക് പ്രവേശനം നിഷേധിച്ചാല്‍ ഇവിടെയുള്ള കച്ചവട സ്ഥാപനങ്ങൾ അടച്ച് പൂട്ടേണ്ടി വരുമെന്നും അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.