സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറിയറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ രാഷ്ട്രീയ റിപ്പോർട്ടിൽ അലന്റെയും താഹയുടെയും അറസ്റ്റിനെ വിമർശിക്കുകയും ചെയ്തു. ഇടതുപക്ഷ സർക്കാറിൽ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു മാവോയിസ്റ്റ് മുദ്ര ചാർത്തിയുള്ള വിദ്യാർഥികളുടെ അറസ്റ്റ്.

ഇടതുപക്ഷ ആശയങ്ങളിൽ വെള്ളം ചേർത്തും മുന്നണി മര്യാദങ്ങൾ ലംഘിച്ചും പോയത് സർക്കാറിനെ പ്രതിസന്ധിയിലാക്കി. കൂടാതെ കെ-റെയിലിൽ ആലോചനകളില്ലാതെ എടുത്ത തിടുക്കം സർക്കാറിനെ പ്രതിസന്ധിയിലാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. അട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് ഇടതുപക്ഷ വിരുദ്ധ സമീപനമെന്നും വിമർശനം ഉണ്ടായി. ഇന്ന് പുതിയ ജില്ലാ ഭാരവാഹികളെയും തെരഞ്ഞെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...