തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർക്കുന്നതിനോട് യോജിപ്പില്ലെന്ന് വി എസ് സുനിൽകുമാർ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. കളക്ടറാണ് ഒന്നാം പ്രതിയെന്നും മന്ത്രി അടക്കമുള്ള ആളുകളോട് അങ്ങോട്ട് വരണ്ട എന്ന് പറഞ്ഞത് കളക്ടറാണെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു. പൂരം അലങ്കോലപ്പെടുന്നെങ്കിൽ അലങ്കോലപ്പെടട്ടെ എന്ന ഉദ്ദേശം കളക്ടർക്ക് ഉണ്ടായിരുന്നോ എന്ന് സംശയിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കളക്ടർ ഡപ്യൂട്ടേഷന് പോയത് സംശയകരമാണെന്നും സുനിൽകുമാർ പറഞ്ഞു.

ദേവസ്വത്തിലെ ചിലർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകാം. എന്നാൽ ദേവസ്വത്തിന് പങ്കുണ്ടെന്നത് ശരിയല്ല. തിരുവമ്പാടിയുമായുള്ള ചർച്ചയ്ക്ക് വിളിച്ചിട്ടും കളക്ടർ വന്നില്ല. അന്നത്തെ കമ്മീഷ്ണറുടെ നിലപാടും പൂരം കലങ്ങുന്നതിന് ഇടയാക്കിയിരുന്നു. പൂരം കലക്കി എന്നത് യാഥാർഥ്യമാണ്. കലക്കിയത് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. അതിന്റെ ഗുണഭോക്താക്കൾ ബിജെപിയും ആർഎസ്എസുമാണ്. കുറ്റക്കാരെ സർക്കാർ കണ്ടെത്തട്ടെ. റിപ്പോർട്ട് വന്നാലും ഇല്ലെങ്കിലും സത്യം തൃശ്ശൂരിലെ ജനങ്ങൾക്കറിയാമെന്നും സുനിൽകുമാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...