രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു മൊഴിയെടുപ്പ്. അതിജീവിത വിദേശത്തെ ഇന്ത്യന്‍ എംബസിയില്‍ എത്തിയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയത്. ഹൈക്കോടതിയുടെ അനുമതിയോടെയാണ് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഉപയോഗിച്ചത്. ഒന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. യുവതിയെ ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന ഒന്നാമത്തെ കേസിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയത്.

ഈ മാസം 16 മുതല്‍ 3 ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. സമാനമായ ഉപാധികളോടെയാണ് രണ്ടാം ബലാത്സംഗക്കേസിലും രാഹുലിന് ജാമ്യം ലഭിച്ചിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...

എസ്‌പിയിൽ പിളർപ്പില്ല : ബിജെപിയുടെ അവകാശവാദം തള്ളി അഖിലേഷ് യാദവ്

0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) വലിയൊരു പിളർപ്പ് ഉണ്ടാകാൻ പോകുകയാണെന്ന ഉത്തർപ്രദേശ്...

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...