Friday, July 4, 2025 1:26 am

ഡി രാജയ്‌ക്കെതിരെ കാനത്തിന്റെ വിമര്‍ശനം സിപിഐ രണ്ടു തട്ടില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജയെ വിമര്‍ശിച്ച സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നടപടിയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പ്. കെ.ഇ ഇസ്മാഈല്‍ കാനത്തിനെതിരെ കത്ത് നല്‍കി. ജനറല്‍ സെക്രട്ടറി ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനയാണ് കാനം നടത്തിയതെന്നാണ് വിമര്‍ശനം. ചിലര്‍ കേന്ദ്ര നേതാക്കളെ നേരിട്ട് അതൃപ്തി അറിയിച്ചു. പ്രസ്താവന ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യും.

കേരള പോലീസിനെ ഉത്തര്‍പ്രദേശ് പോലീസുമായി താരതമ്യം ചെയ്ത് ഡി.രാജ നടത്തിയ പ്രസ്താവനെയെയാണ് കാനം വിമര്‍ശിച്ചത്. ജനറല്‍ സെക്രട്ടറിയെ വിമര്‍ശിച്ചതില്‍ എന്താണ് കുഴപ്പം. ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് കുഴപ്പം ഉണ്ടെങ്കില്‍ വിമര്‍ശിക്കും. ഡാങ്കെയെ വിമര്‍ശിച്ച പാര്‍ട്ടിയാണ് സിപിഐ. ജനറല്‍ സെക്രട്ടറിയായാലും ചെയര്‍മാനായാലും സ്റ്റേറ്റ് സെക്രട്ടറിയായാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ പാടില്ല. അത് അനുസരിക്കണം. ഇല്ലെങ്കില്‍ വിമര്‍ശിക്കുമെന്നും കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരള പോലീസില്‍ ആര്‍.എസ്.എസ് സാന്നിധ്യമുണ്ടെന്ന ആനി രാജയുടെ പ്രസ്താവനയുടെ ചുവടുപിടിച്ചായിരുന്നു ഡി.രാജയുടെയും വിമര്‍ശനം. ദേശീയ നേതാക്കള്‍ സംസ്ഥാന വിഷയങ്ങളില്‍ ഇടപെടുമ്ബോള്‍ സംസ്ഥാന ഘടകവുമായി കൂടിയാലോചിക്കണമെന്നും കാനം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...