സംസ്ഥാന സര്‍ക്കാരിനും മുന്നണി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മലപ്പുറം ജില്ല സമ്മേളനം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സംസ്ഥാന സര്‍ക്കാരിനും മുന്നണി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മലപ്പുറം ജില്ല സമ്മേളനം. പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് നേതൃത്വത്തിനെതിരെ പരാമര്‍ശമുള്ളത്. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരവും സ്വരാജിനെ സ്ഥാനാര്‍ഥി ആക്കിയതും തിരിച്ചടിയായെന്ന് വിലയിരുത്തല്‍. ജില്ലയില്‍ നിന്നുള്ള ഏക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിനെ ആയിരുന്നു നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ മുന്നണിയും സിപിഐഎമ്മും ചുമതലപ്പെടുത്തിയിരുന്നത്. അതേ സ്വരാജിനെ തന്നെ സ്ഥാനാര്‍ഥി ആക്കിയതോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്നാണ് പ്രതിനിധികളുടെ വിമര്‍ശനം.

ഉപതിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചുവെന്നാണ് പൊതുവായി ഉയര്‍ന്ന അഭിപ്രായം. മുസ്ലീം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകീകരിച്ചു. ഇത് ഭാവിയില്‍ കൂടുതല്‍ തിരിച്ചടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പിവി അന്‍വറിനെ വിലയിരുത്തുന്നതിലും വീഴ്ച പറ്റി. അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ അവഗണിച്ചു മുന്നോട്ട് പോയത് തിരിച്ചടി ആയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐ ജില്ല സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആണ് രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്ളത്. മൂന്ന് ദിവസങ്ങളിലായി പരപ്പനങ്ങാടിയില്‍ ആണ് സിപിഐ ജില്ലാ സമ്മേളനം നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...