പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണം പൂര്‍ത്തിയായതായി SFIO ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ തങ്ങളുടെ അന്വേഷണം പൂര്‍ത്തിയായതായി SFIO (Serious Fraud Investigation Office) ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (PGIA) നല്‍കിയ WP(C)28019/2020 നമ്പര്‍ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്ര എജന്‍സി ഇക്കാര്യം വ്യക്തമാക്കിയത്. നിക്ഷേപകര്‍ക്കുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ റ്റി.കെ എന്നിവര്‍ ഹാജരായി.

2020 ലാണ് പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ SFIO യുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഫോറന്‍സിക് ഓഡിറ്റ് വേണമെന്നും PGIA ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ലാതെയാണ് SFIO കോടതിയില്‍ തങ്ങളുടെ ഭാഗം അറിയിച്ചത്. അഡ്വ.രാജേഷ് കുമാര്‍ റ്റി.കെ SFIO യുടെ നടപടിയെ ശക്തമായി വിമര്‍ശിച്ചു. ഫോറന്‍സിക് ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിക്ഷേപകരുടെ ആവശ്യം പരിഗണിച്ച കോടതി, ഫോറന്‍സിക് ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന് SFIO വ്യക്തത വരുത്തണമെന്നും നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ പത്തു ദിവസത്തിനകം കോടതിയില്‍ നല്‍കണമെന്നും കേന്ദ്ര എജന്‍സിയോട് ആവശ്യപ്പെട്ടു.

SFIO യുടെ അന്വേഷണം പൂര്‍ത്തിയായത് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും എന്നാല്‍ ഫോറന്‍സിക് ഓഡിറ്റ് നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും സന്ദേഹം നിലനില്‍ക്കുകയാണെന്നും ഇത് വളരെ ആശങ്കയോടെയാണ് നിക്ഷേപകര്‍ കാണുന്നതെന്നും PGIA ജോയിന്റ് സെക്രട്ടറി റ്റിജു എബ്രഹാം പ്രതികരിച്ചു. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കോടിക്കണക്കിനു രൂപ കടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിന്റെ ആരംഭത്തില്‍ത്തന്നെ വ്യക്തമായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഫോറന്‍സിക് ഓഡിറ്റ് നടത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയുള്ളൂ. അതുകൊണ്ടാണ് ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്ന ആവശ്യം PGIA ഹൈക്കോടതിയില്‍ ഉന്നയിച്ചതെന്നും റ്റിജു എബ്രഹാം പത്തനംതിട്ട മീഡിയാക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...