തിരുവനന്തപുരം : സിപിഐ പ്രകടന പത്രിക പുറത്തിറക്കി. സിഎഎയും അഗ്നിപഥും റദ്ദാക്കും, കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും എന്നിവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തി ദിനം 200, കുറഞ്ഞ വേതനം 700 ആക്കും. ഓൾഡ് പെൻഷൻ പദ്ധതി പുനസ്ഥാപിക്കും. ഇഡി, സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ പാർലമെന്റിൻ്റെ കീഴിൽ ആക്കും. ഗവർണർ പദവി ഇല്ലാതാക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്വാതന്ത്ര്യം സംരക്ഷിക്കും. തിരഞ്ഞെടുപ്പ് കമ്മിഷണർ മാരുടെ നിയമന രീതി മാറ്റും. നീതി ആയോഗ് റദ്ദാക്കി പ്ലാനിംഗ് കമ്മീഷൻ പുനസ്ഥാപിക്കും. വനിത സംവരണം വേഗം നടപ്പിലാക്കും. പഞ്ചായത്ത് രാജ് സംവിധാനത്തിൽ 50 ശതമാനം വനിത സംവരണം ഉറപ്പാക്കും. മെയ് 1 ശമ്പളത്തോട് കൂടിയ അവധിയാക്കും. സാമുഹ്യ ക്ഷേമ പദ്ധതികളിൽ അധാർ ബന്ധിപ്പിക്കുന്നത് ഒഴിവാക്കും. പി എം കെയർ വിവരങ്ങൾ പരസ്യപ്പെടുത്തും. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും. തൊഴിൽ മൗലിക അവകാശമാക്കും. പിന്നാക്ക വിഭാഗങ്ങൾക്ക് സ്വകാര്യ മെഖലയിൽ സംവരണം ഏർപ്പെടുത്തും. നഗര തൊഴിലുറപ്പ് പദ്ധതിക്കായി നിയമ നിർമ്മാണം ഉണ്ടാവും. മൗലാന ആസാദ് ഫെലോഷിപ്പ് പുനസ്ഥാപിക്കും.
പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ – 94473 66263, 85471 98263, 0468 2333033





























