റഷ്യ, ചൈന എന്നീ അഹങ്കാരി രാജ്യങ്ങളെ ഇനിയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ല : പി. ബാലചന്ദ്രന്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : യുക്രെയ്നിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പി. ബാലചന്ദ്രന്‍ എം.എല്‍.എ. റഷ്യ- ചൈന ഈ അഹങ്കാരി രാജ്യങ്ങളെ ഇനിയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ലെന്നും പൊന്നിന്‍ സൂചിയാണെങ്കിലും കണ്ണില്‍ കൊണ്ടാല്‍ കാഴ്ച പോകുമെന്നും അദ്ദേഹം ഫേസ്ബുക്പോസ്റ്റില്‍ പറഞ്ഞു.

‘നവീന്‍ എന്റെ മകനേ മാപ്പ്. കരുണയില്ലാത്ത ലോകം നിന്നെ കൊന്നു.

റഷ്യ , ചൈന ഈ അഹങ്കാരി രാജ്യങ്ങളെ ഇനിയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ല… കൊലയുടെ രാഷ്ടീയം ചോദ്യം ചെയ്യപ്പെടും… സമാദാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍ ആണത്രേ. പഴയ കാല നിലപാടുകള്‍ കൈവിടുന്നത് ആരായാലും പറയണം. പൊന്നിന്‍ സൂചിയാണേലും കണ്ണില്‍ കൊണ്ടാല്‍ കാഴ്ച പോകും’ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്. തൃശൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് പി. ബാലചന്ദ്രന്‍. സി.പി.ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയാണ്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് കര്‍ണാടക സ്വദേശിയായ നവീന്‍ ഖര്‍കീവില്‍ കൊല്ലപ്പെട്ട വാര്‍ത്ത വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഖാര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് 21കാരനായ നവീന്‍. ഭക്ഷണവും വെള്ളവും വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....