കൊച്ചി : എറണാകുളം ഞാറയ്ക്കലില്‍ സിപിഐ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് കേസെടുത്തു. ഏരിയ സെക്രട്ടറി പ്രമില്‍, സുനില്‍ ഹരിന്ദ്രന്‍, സൂരജ്, സാബു, ലെനോഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. ഇന്നലെ നടന്ന ഞാറയ്ക്കല്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
സിപിഐ കോണ്‍ഗ്രസുമായി സഹകണ മുന്നണിയുണ്ടാക്കിയാണ് മത്സരിച്ചത്. സിപിഎം ഒറ്റയ്ക്കും മത്സരിച്ചു. സഹകരണ മുന്നണി അഞ്ച് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ സിപിഎം മൂന്ന് സീറ്റിലാണ് വിജയിച്ചത്. ഇതേതുടര്‍ന്ന് സന്ധ്യയോടെ സിപിഎം പ്രവര്‍ത്തകര്‍ സിപിഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചാണ് തര്‍ക്കത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. ഓഫീസും ഉപകരണങ്ങളും അടിച്ചുതകര്‍ത്ത സിപിഎം പ്രവര്‍ത്തകര്‍ സിപിഐ സമ്മേളനത്തിനായി തയ്യാറാക്കിയ ബോര്‍ഡുകളും നശിപ്പിച്ചു.