പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്ന് ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രത്തിന് കത്ത് അയക്കാൻ അനന്തമായ കാത്തിരിപ്പില്ല. കത്ത് നൽകാൻ പ്രത്യേക മുഹൂർത്തം നിശ്ചയിച്ചിട്ടില്ലെന്നും സർക്കാരിന്റെയും എൽഡിഎഫിന്റെയും തീരുമാനങ്ങൾ അക്ഷരംപ്രതി നടപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലമായി വിജയിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫ് പലമടങ്ങ് ദുർബലമായി. എൽഡിഎഫ് കൂടുതൽ ശക്തിപ്പെട്ടു. സർക്കാരിൻ്റെ പ്രവർത്തനം എല്ലായിടത്തും മാറ്റമുണ്ടാക്കിയെന്ന് അദേഹം പറഞ്ഞു. എൽ‌ഡ‍ിഎഫ് മിഷനറി പൂർണമായും സജ്ജമാണ്.

അപൂർവം ചില ഇടങ്ങളിൽ സീറ്റ് വിഭജന പ്രശ്നമുണ്ട്. അത് ഇന്നല്ലെങ്കിൽ നാളെ തീരും. യുഡിഎഫിന് വർഗീയശക്തികളുമായി കൂട്ടുകെട്ടുണ്ട്. ഒരുവശത്ത് ജമാ അത്തെ ഇസ്ലാമിയും അപ്പുറത്ത് ഹിന്ദുത്വ ശക്തികളുമായാണ് കൂട്ടുകെട്ടെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ജമാ അത്തെ ഇസ്‌ലാമിയോട് യോജിക്കുന്നവർക്ക് എസ്ഡിപിഐയിലേക്ക് അധികം ദൂരമില്ല. ബിജെപിയെ യുഡിഎഫ് തങ്ങളുടെ ബന്ധുവായി കാണുന്നു. ആ ബന്ധം പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞ രംഗത്ത് വരാൻ സാധ്യതയുണ്ട്. കോൺഗ്രസ് അവരുടെ അടിസ്ഥാന ആശയങ്ങൾ പോലും ബലി കഴിച്ചാണ് കൂട്ടുകെട്ട്. ജനങ്ങൾക്ക് ഒരു ഓപ്ഷൻ ഉണ്ടെങ്കിൽ അത് എൽഡിഎഫാണെന്ന് ഞങ്ങൾക്കറിയാമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...