ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി. എസ്.എഫ്.ഐ. പ്രഖ്യാപിച്ച വിദ്യാർഥി സമരത്തെത്തുടർന്ന് സ്കൂളുകൾക്ക് ഇന്ന് അവധി നൽകിയിരുന്നു. സ്കൂളിലെത്തി ഹാജർ രേഖപ്പെടുത്തിയശേഷം തിരികെ വീട്ടിലേക്ക് പോകാനായി ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് അവനവഞ്ചേരി ഭാഗത്തേക്ക് പോകാൻ ‘അഖില’ എന്ന സ്വകാര്യ ബസ്സിൽ കയറിയതായിരുന്നു വിദ്യാർഥിനി. ബസ്സിൽ വിദ്യാർഥിനി കൺസഷൻ (എസ്.ടി.) ആവശ്യപ്പെട്ടപ്പോൾ അത് നൽകാനാവില്ലെന്നും പത്തു രൂപ മിനിമം ചാർജ് നൽകണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടു.

മറ്റെവിടെയെങ്കിലും പോയിട്ട് വരുന്നവർക്ക് കൺസഷൻ നൽകാൻ കഴിയില്ലെന്നായിരുന്നു കണ്ടക്ടറുടെ നിലപാട്. താൻ സ്കൂളിൽ പോയി വരുന്നതാണെന്നു പറഞ്ഞ് സ്കൂൾ ഐ.ഡി. കാർഡ് കാണിച്ചിട്ടും കൺസഷൻ നൽകാൻ ബസ് ജീവനക്കാർ തയാറായില്ല. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് കയറിയ വിദ്യാർഥിനിയെ അടുത്ത സ്റ്റോപ്പായ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു മുന്നിൽ ഇറക്കിവിടുകയും ചെയ്തു. തുടർന്ന് വിദ്യാർഥിനി സ്കൂൾ അധികൃതരെ വിവരമറിയിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...