എം.എം മണിയുടെ വിവാദ പരാമര്‍ശം ; പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് സിപിഐ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എം.എം മണിയുടെ വിവാദ പരാമര്‍ശത്തിൽ പ്രതികരിക്കാതെ സിപിഐ. പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് സിപിഐ നിര്‍ദേശം നൽകി. വിഷയം സിപിഐഎം – സിപിഎം പോരായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. സ്പീക്കര്‍ തീരുമാനിക്കട്ടെയെന്ന കാനം രാജേന്ദ്രന്റെ നിലപാട് ഔദ്യോഗിക തീരുമാനമെന്ന് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ബിനോയ് വിശ്വത്തിന്റെ പരസ്യ പ്രതികരണത്തിലെ അതൃപ്തിയും പാര്‍ട്ടി അദ്ദേഹത്തെ അറിയിച്ചതായാണ് വിവരം. ആനി രാജയുടെ പ്രസ്താവന പ്രതിപക്ഷത്തിന് ആയുധമായതിലും സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്.

എംഎം മണിയുടെ പരാമർശം പുതിയ വിവാദത്തിന് അടിസ്ഥാനമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. കെ കെ രമയ്‌ക്കെതിരായ പരാമർശം നിയമസഭയിലാണ് ഉണ്ടായത്. അത് പരിശോധിക്കേണ്ടത് നിയമസഭാ സ്‌പീക്കറാണ്. സ്‌പീക്കറുടെ തീരുമാനം അന്തിമമായിരുക്കുമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. അതിനിടെ എം എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ് സിപിഐ ദേശീയ നേതാവ് ആനി രാജ പ്രതികരിച്ചു. വാക്കുകൾ അത്യന്തം സ്ത്രീവിരുദ്ധമാണ്. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നത് കൊണ്ട് തന്നെയാണ് പ്രതികരിച്ചത്. വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നിൽക്കുന്നത്. വനിത രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നും ആനി രാജ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...